വാഹന വില്‍പ്പന ടോപ് ഗിയറില്‍: 42 ദിവസത്തിനിടെ വിറ്റത് 37.93 ലക്ഷം വാഹനങ്ങള്‍

ടു-വീലര്‍, ത്രീ-വീലര്‍ വിഭാഗങ്ങളില്‍ യഥാക്രമം 21, 41 ശതമാനം വില്‍പ്പന വര്‍ധനയുണ്ടായി

Update: 2023-11-28 06:03 GMT

ഈ വര്‍ഷം നവരാത്രി ഉത്സവകാലത്തു വാഹന വിപണി സാക്ഷ്യം വഹിച്ചത് റെക്കോര്‍ഡ് വില്‍പ്പനയ്ക്കാണ്.

2023 ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 25 വരെയുള്ള ദിവസങ്ങളായിരുന്നു ഈ വര്‍ഷത്തെ നവരാത്രി ഉത്സവകാലമായി കണക്കാക്കിയത്.

മുന്‍വര്‍ഷം ഇത് സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 6 വരെയായിരുന്നു.

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (എഫ്എഡിഎ) ഇന്ന് (നവംബര്‍ 28) പുറത്തുവിട്ട കണക്ക്പ്രകാരം 42 ദിവസത്തെ നവരാത്രി ഉത്സവകാലത്ത് 37.93 ലക്ഷം (37,93,584) യൂണിറ്റുകളാണു വിറ്റത്. മുന്‍വര്‍ഷമിത് 31,95,213 യൂണിറ്റുകളായിരുന്നു. 19 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

ടു-വീലര്‍, ത്രീ-വീലര്‍ വിഭാഗങ്ങളില്‍ യഥാക്രമം 21, 41 ശതമാനം വില്‍പ്പന വര്‍ധനയുണ്ടായി.

പാസഞ്ചര്‍ വാഹനങ്ങളുടെ ചില്ലറ വില്‍പ്പന 10 ശതമാനം വര്‍ധന രേഖപ്പെടുത്തി. 5,47,246 യൂണിറ്റുകളാണു വിറ്റത്. മുന്‍വര്‍ഷം 4,96,047 യൂണിറ്റുകളായിരുന്നു വിറ്റത്.

കമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,23,784 യൂണിറ്റുകള്‍ വിറ്റു. ഈ വിഭാഗത്തില്‍ 8 ശതമാനം വളര്‍ച്ചയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ കൈവരിച്ചത്.

ഉത്സവകാലത്ത് 28,93,107 ടു-വീലറുകളാണ് വിറ്റത്. ഒരു വര്‍ഷം മുമ്പ് ഇത് 23,96,665 യൂണിറ്റായിരുന്നു. 1,42,875 ത്രീ-വീലറുകള്‍ ഇപ്രാവിശ്യം വിറ്റു. മുന്‍ വര്‍ഷം ഇത് 1,01,052 യൂണിറ്റുകളായിരുന്നു.

ട്രാക്റ്റര്‍ വില്‍പ്പനയില്‍ 0.5 ശതമാനം ഇടിവുണ്ടായി. 86,572 യൂണിറ്റുകളാണ് വിറ്റത്. ഇത് ഒരു വര്‍ഷം മുമ്പ് 86,951 യൂണിറ്റുകളായിരുന്നു.

Tags:    

Similar News