ജിഡിപി ഇടിഞ്ഞതില്‍ ആര്‍ബിഐയെ പഴിചാരി കേന്ദ്രം

  • മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്വീകരിച്ച കര്‍ശന പണനയം വെല്ലുവിളിയായി
  • പ്രതിമാസ റിവ്യു റിപ്പോര്‍ട്ടിലാണ് ധനമന്ത്രാലയത്തിന്റെ വിമര്‍ശനം
  • അടുത്ത ധനനയ യോഗത്തില്‍ ഉദാര നടപടികള്‍ പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം
;

Update: 2024-12-27 11:16 GMT
center blames rbi for gdp decline
  • whatsapp icon

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഇടിഞ്ഞതില്‍ ആര്‍ബിഐയെ പഴിചാരി കേന്ദ്രസര്‍ക്കാര്‍. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് സ്വീകരിച്ച കര്‍ശന പണനയം വെല്ലുവിളിയായെന്നാണ് കുറ്റപ്പെടുത്തല്‍.

ധനമന്ത്രാലയത്തിന്റെ പ്രതിമാസ റിവ്യു റിപ്പോര്‍ട്ടിലാണ് ആര്‍ബിഐയ്ക്കെതിരെ വിമര്‍ശനം. അടുത്ത ധനനയ യോഗത്തില്‍ ആര്‍ബിഐയില്‍ നിന്ന് ഉദാര നടപടികള്‍ പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം വ്യക്തമാക്കി.

പലിശ നിരക്കില്‍ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ആദ്യ ധന നയയോഗമാണ് ഫെബ്രുവരിയില്‍ നടക്കുക.

പലിശ നിരക്കുകള്‍ കുറച്ചു വളര്‍ച്ച ഉറപ്പാക്കാന്‍ ആര്‍ബിഐ തയാറാകണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും ,വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ശക്തികാന്ത ദാസ് അതിന് തയ്യാറായില്ല. ഇതാണ് കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് കാരണം. വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിലെത്തിയാല്‍ മാത്രമേ പലിശ കുറയ്ക്കൂ എന്നതായിരുന്നു ശക്തികാന്തദാസിന്റെ നിലപാട്.

അതേസമയം,ഉയര്‍ന്ന വായ്പ നിരക്കു മൂലം വ്യവസായ, വാണിജ്യ മേഖലയുടെ വരുമാനത്തില്‍ വലിയ തോതില്‍ ഇടിവുണ്ടായി. ഇത് പല കമ്പനികള്‍ക്കും തിരിച്ചടവിനു പ്രയാസം നേരിട്ടതായി കേന്ദ്രം ചൂണ്ടികാണിക്കുന്നു.

Tags:    

Similar News