വ്യാജ ആധാര്‍: 2022ല്‍ 1.5% ഓപ്പറേറ്റര്‍മാര്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്

  • ആധാര്‍ തട്ടിപ്പുകള്‍ തടയുന്നതിനായി സാങ്കേതികവിദ്യയെയടക്കം കൂടുതലായി ആശ്രയിക്കുകയാണ് അധികൃതര്‍.
;

Update: 2023-03-22 05:48 GMT
fake aadhaar 1.5% operators arrested in 2022
  • whatsapp icon

ഡെല്‍ഹി: രാജ്യത്ത് ആധാര്‍ സംബന്ധിച്ച തട്ടിപ്പുകള്‍ പെരുകുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം വ്യാജ ആധാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് 1.2 ശതമാനം ആധാര്‍ ഓപ്പറേറ്റര്‍മാരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് ഒരു ലക്ഷത്തോളം ഓപ്പറേറ്റര്‍മാര്‍ പേര് തിരുത്തല്‍, വിലാസം മാറ്റുക തുടങ്ങിയ ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി എന്‍ റോള്‍ ചെയ്തിട്ടുണ്ടെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.

ആധാറിലെ വിവരങ്ങള്‍ തിരുത്തുന്നതിനായി ഉപയോഗിക്കുന്ന ആധാര്‍ മെഷീനില്‍ പ്രതിദിനം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല ഈ സംവിധാനം ദുരുപയോഗം ചെയ്യുന്ന ഓപ്പറേറ്റര്‍മാരെ കണ്ടെത്തുന്നതിന് മെഷീനുകളില്‍ ജിപിഎസ് സാങ്കേജികവിദ്യ സജ്ജീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News