ആധാറുമായി ലിങ്ക് ചെയ്തില്ല: 11.5 കോടി പാന്‍കാര്‍ഡ് നിര്‍ജ്ജീവമാക്കി

  • 1000 രൂപ പിഴ അടച്ചാല്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്
  • ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2023 ജൂണ്‍ 30 ആയിരുന്നു
  • ഇന്ത്യയില്‍ മൊത്തം 70.24 കോടി പാന്‍ കാര്‍ഡ് ഉടമകളാണുള്ളത്

Update: 2023-11-11 09:25 GMT

സമയ പരിധിക്കുള്ളില്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്നു ഏകദേശം 11.5 കോടി പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിറ്റിഡി) അറിയിച്ചു.

ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2023 ജൂണ്‍ 30 ആയിരുന്നു.

ഇന്‍കം ടാക്‌സ് ആക്ടിന്റെ സെക്ഷന്‍ 139 എഎ പ്രകാരം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണമെന്നാണ്.

ഇന്ത്യയില്‍ മൊത്തം 70.24 കോടി പാന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇതില്‍ 57.25 കോടി പാന്‍ കാര്‍ഡ് ഉടമകള്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ നിര്‍ജ്ജീവമാക്കിയ 11.5 കോടി പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവ സജ്ജീവമാക്കാന്‍ സാധിക്കും.

1000 രൂപ പിഴ അടച്ചാല്‍ മതി. പിഴ അടച്ചാല്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News