ഈ ഡി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു, പിണറായി

രാജ്യത്തിന്റെ മറ്റു പല ഭാഗത്തും നടക്കുന്ന പകൽകൊള്ളകൾ ഈ ഡി കണ്ടില്ലന്നു നടിക്കുന്നു;

Update: 2023-11-06 13:21 GMT
ed trying to destroy co-operative movement in kerala, says pinarayi
  • whatsapp icon

തിരുവനന്തപുരം :സാധാരണക്കാരന്റെ അവസാനത്തെ അത്താണിയായ സഹകരണ സംഘങ്ങളെ തകർക്കാനാണ്  ഈ  ഡി ( എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ) കേരളത്തിൽ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

ഇത് രാഷ്ട്രീയ ലാക്കോടെയുള്ള നീക്കമാണുന്നു മുഖ്യമന്ത്രി ആരോപിച്ചു. ഈ ഡി കേരളത്തിലേക്കു വരുന്നത് ഇവിടെ കോഓപ്പറേറ്റീവ് ബാങ്ക്കളിൽ എന്തോ വലിയ കുഴപ്പ൦ സംഭവിച്ചിട്ടുണന്ന് പുറം ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇത് ആ മേഖലയെ നശിപ്പിക്കുക എന്ന ദുഷ്ടലാക്കോടുള്ള വരവാണ്. അതൊന്നും കേരളത്തിൽ ചെലവാകാത്തതില്ലന്നു മുഖ്യമന്ത്രി പറഞ്ഞു.  

``സഹകരണമേഖലയുടെ  സംരക്ഷണത്തെ '' കുറിച്ചുള്ള ഒരു സെമിനാർ ഉദ്ഘാടനം ചെയ്തു  സംസാരിക്കുക ആയിരുന്നു പിണറായി.

എന്നാൽ രാജ്യത്തിന്റെ മറ്റു പല ഭാഗത്തും നടക്കുന്ന പകൽകൊള്ളകൾ ഈ ഡി  കണ്ടില്ലന്നു നടിക്കുന്നു. ഇത് ജനം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു

സംസ്ഥാനത്തെ സഹകരണ മേഖല തകരാതെ നോക്കാനും അതിന്റെ വിശ്വസനീയത ഉയർത്തിപ്പിടിക്കാനും ജനങ്ങളുടെ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. 

കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ സഹകരണ സ്ഥാപനങ്ങൾ നശിക്കാൻ പാടില്ല. അത് സാധാരണക്കാരന്റെ അവസാനത്തെ  ആശ്രയമാണ്, മുഖ്യമന്ത്രി തുടർന്നു. 







Tags:    

Similar News