പശ്ചിമേഷ്യാ സംഘര്‍ഷം: ക്രൂഡ് വില നിരീക്ഷിച്ച് ഇന്ത്യ
- ക്രൂഡ് വില കൂടിയാല്‍ ഇന്ത്യയെ അത് ഏറെ തളര്‍ത്തും
- വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തില്‍ ആശങ്കയെന്ന് ആര്‍ബിഐ
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഊര്‍ജ്ജ ആവശ്യങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുമെന്നും ഇന്ത്യ പറഞ്ഞു. 'ഇന്ത്യ ഈ സാഹചര്യ പക്വതയോടെ കൈകാര്യം ചെയ്യും. ഊര്‍ജ്ജ മേഖലയെ സംബന്ധിച്ചിടത്തോളം,പശ്ചിമേഷ്യ ആഗോള ഊര്‍ജ്ജത്തിന്റെ കേന്ദ്രമാണ്. സ്ഥിതിഗതികള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കും', പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിവിധ സ്രോതസുകളില്‍ നിന്ന് വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഊര്‍ജ വിലകളിലെ മാറ്റം തളര്‍ച്ചയുണ്ടാക്കും. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും വളര്‍ച്ചാ വീക്ഷണവുമായി ബന്ധപ്പെട്ട അപകട സാധ്യതകളിലും ആര്‍ബിഐ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയ പ്രധാന വിളകള്‍ക്കായുള്ള ഖാരിഫ് വിതയ്ക്കലിലെ , പ്രധാന ജലസംഭരണികളിലെ വെള്ളം, അസ്ഥിരമായ ആഗോള ഭക്ഷ്യ-ഊര്‍ജ്ജ വിലകള്‍ എന്നിവയില്‍ നിന്നുള്ള അനിശ്ചിതത്വങ്ങളാല്‍ ഉണ്ടാകുന്ന പണപ്പെരുപ്പ കാഴ്ചപ്പാട് സംബന്ധിച്ചും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
റഷ്യയില്‍ നിന്നും മറ്റ് സാധ്യമായ സ്രോതസുകളില്‍ നിന്നും ഇന്ത്യ വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്. കൂടാതെ എണ്ണ ഇറക്കുമതി നിര്‍ണ്ണയിക്കുന്നത് അതിന്റെ ദേശീയ താല്‍പ്പര്യവും വലിയ ഉപഭോക്തൃ അടിത്തറയും കണക്കിലെടുത്തായിരിക്കുമെന്ന് പല അവസരങ്ങളിലും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട് .