കറന്‍സി കരാര്‍ പുതുക്കി ഇന്ത്യയും ജപ്പാനും

  • 75 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കറന്‍സിയുടെ പരസ്പര വായ്പ ഇതിലൂടെ നടക്കും
  • വ്യവസായികള്‍ക്ക് ബില്ലുകള്‍ തീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കാം
  • കൂടുതല്‍ രാജ്യങ്ങളില്‍ രൂപയിലുള്ള വ്യാപാരം സ്വീകാര്യമാകുന്നു
;

Update: 2025-02-28 11:46 GMT

കറന്‍സി കരാര്‍ പുതുക്കി ഇന്ത്യയും ജപ്പാനും. ഡോളറിന് പകരും ഇന്തോ-ജപ്പാന്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതിനാണ് ധാരണ.

ഡോളറിന് പകരം രൂപയും ജപ്പാന്‍ കറന്‍സിയായ യെന്നും ഉപയോഗിക്കുന്നതിനുള്ള കരാറാണ് ഇരുരാജ്യങ്ങളും പുതുക്കിയത്. റിസര്‍വ് ബാങ്കും ജപ്പാന്‍ കേന്ദ്രബാങ്കും തമ്മിലാണ് കരാര്‍ പ്രാബല്യത്തില്‍ വരിക. ഈ ധാരണ അനുസരിച്ച റിസര്‍വ് ബാങ്കിന് പണം ആവശ്യമുള്ളപ്പോഴെല്ലാം ജാപ്പനീസ് സര്‍ക്കാരില്‍ നിന്ന് 75 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യെന്‍ വായ്പയായി അനുവദിക്കും.

ഇറക്കുമതിക്കാര്‍ക്ക് അവരുടെ ബില്ലുകള്‍ തീര്‍ക്കാന്‍ അല്ലെങ്കില്‍ വിദേശ വായ്പകള്‍ അടയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഈ പണം ഉപയോഗിക്കാം. ഇത് പോലെ തന്നെ തിരിച്ചും നടക്കും. നേരത്തെ ഇതിനായി യുഎസ് ഡോളറാണ് ഉപയോഗിച്ചിരുന്നത്.

രൂപയുടെ മൂല്യം ശക്തിപ്പെടുത്തുക, ആഗോള കറന്‍സിയായ ഡോളറിന്റെ ആധിപത്യം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ നീക്കത്തിനുണ്ട്. ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് രൂപയില്‍ പണമടയ്ക്കാനും കയറ്റുമതിക്കാര്‍ക്ക് പ്രാദേശിക കറന്‍സിയില്‍ പേയ്മെന്റുകള്‍ സ്വീകരിക്കാനും 2022 ജൂലൈ 11നാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. പിന്നാലെ ഇത്തരത്തില്‍ കറന്‍സി സ്വാപ്പിങിന് വിവിധ രാജ്യങ്ങളുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെടാന്‍ ആരംഭിക്കുകയായിരുന്നു.

കൂടുതല്‍ രാജ്യങ്ങളില്‍ രൂപയിലുള്ള വ്യാപാരം സ്വീകാര്യമാവുന്നതോടെ ഇന്ത്യന്‍ രൂപയ്ക്ക് അന്താരാഷ്ട്ര കറന്‍സികള്‍ക്കിടയില്‍ പ്രാമുഖ്യം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 

Tags:    

Similar News