ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങി ഗള്‍ഫ് കമ്പനികള്‍
- ധനകാര്യ മേഖലയിലായിരിക്കും നിക്ഷേപമെന്ന് സൂചന
- നിക്ഷേപിമിറക്കുക ധനകാര്യ മേഖലയിലെന്ന് സൂചന
ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങി ഗള്‍ഫ് കമ്പനികള്‍. നിക്ഷേപിമിറക്കുക ധനകാര്യ മേഖലയിലെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ വന്‍ നിക്ഷേപത്തിനാണ് യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികള്‍ ഒരുങ്ങുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ താരിഫ് ഭീഷണിയും യുദ്ധവുമെല്ലാം വ്യാപാരത്തെ ബാധിച്ചതാണ് നീക്കത്തിന് കാരണം.
ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കുക, ധനകാര്യ കമ്പനികള്‍ക്ക് വായ്പ നല്‍കുക എന്നിങ്ങനെയുള്ള വഴികളാണ് പ്രധാനമായും ഗള്‍ഫ് കമ്പനികള്‍ നോക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ വേദാന്ത കമ്പനിയ്ക്ക് ഗള്‍ഫിലെ മൂന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 300 മില്യണ്‍ ഡോളര്‍ ധനസഹായം ലഭിച്ചിരുന്നു.
അബുദാബി ഫസ്റ്റ് ബാങ്ക്, ദുബായ് ആസ്ഥാനമായുള്ള മഷ്രെഖ് ബാങ്ക് അടക്കമാണ് സാമ്പത്തിക സഹായം നല്‍കിയത്. ഇത് നല്ലൊരു പ്രവണതയാണെന്ന് നിയമ സ്ഥാപനമായ ഖൈതാനിന്റെ പാര്‍ട്ണര്‍ അശ്വിന്‍ ബിഷ്‌ണോയ് പറയുന്നു.
നേരത്തെ മൂലധനം സമാഹരിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ റോഡ്‌ഷോ സിംഗപ്പൂര്‍, ഹോങ്കോംഗ്, ലണ്ടന്‍ പോലുള്ള രാജ്യങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാലത് ഇപ്പോള്‍ ദുബായ്, അബുദാബി സിറ്റികളിലും കാണുന്നു. ഇപ്പോള്‍ ക്രെഡിറ്റ് ഫണ്ടര്‍മാര്‍ പുനരുപയോഗ ഊര്‍ജ്ജം പോലുള്ള മികച്ച സാധ്യതകളുള്ള കമ്പനികള്‍ക്കും പണം നല്‍കുന്നുണ്ട്.
ഇന്ത്യയിലെ അവസരത്തെക്കുറിച്ച് ധാരണയുള്ള ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ ഗണ്യമായ സാന്നിധ്യം യുഎഇയിലുണ്ട്. ജിസിസി രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കുള്ള ശക്തമായ വ്യാപാര ബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അശ്വിന്‍ നിരീക്ഷിക്കുന്നു.