ഇന്ത്യ നികുതി വരുമാനത്തില്‍ ശ്രദ്ധിക്കണമെന്ന് ഇവൈ

  • ഏഴ് ശതമാനം ജിഡിപി കൈവരിക്കാന്‍ വളര്‍ച്ചാ നിരക്ക് 1.2നും 1.5നുമിടയില്‍ ക്രമീകരിക്കണം
  • വളര്‍ച്ച ഉറപ്പാക്കുന്നതിന് ഇന്ത്യയുടെ സാമ്പത്തിക നയത്തില്‍ മാറ്റം അനിവാര്യം

Update: 2025-02-26 10:06 GMT

ഏഴ് ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യ നികുതി വരുമാനത്തില്‍ ശ്രദ്ധിക്കണമെന്ന് ഇവൈ റിപ്പോര്‍ട്ട്. ഇതിനായി നികുതി വളര്‍ച്ചാ നിരക്ക് 1.2 നും 1.5 നുമിടയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. 

സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്നതിന് ഇന്ത്യയുടെ സാമ്പത്തിക നയത്തില്‍ മാറ്റം അനിവാര്യമാണ്. നികുതി വളര്‍ച്ച മെച്ചപ്പെടുത്തുന്നതിലും ചെലവ് കൈകാര്യം ചെയ്യുന്നതിലും കേന്ദ്രീകരിക്കുന്ന നയമാണ് രാജ്യത്തിന് വേണ്ടതെന്നും ഇവൈ റിപ്പോര്‍ട്ട് പറയുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക മേഖലയുടെ വളര്‍ച്ചയ്ക്കും ഉത്തേജനം നല്‍കണം. സാമ്പത്തിക അച്ചടക്കം പാലിക്കണം. ധനകമ്മി 4 ശതമാനത്തിന് താഴെ കൊണ്ടുവരണം. എങ്കില്‍ മാത്രമേ വികസിത ഭാരത സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് രാജ്യം കടക്കുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

2024ലെ നികുതി വളര്‍ച്ച നിരക്ക് 1.4 ആയിരുന്നു. ഇത് 2026ല്‍ 1.07 ആയി കുറയുകയാണ് ചെയ്തത്. ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകതയാണ് ഈ ഡേറ്റ ചൂണ്ടികാണിക്കുന്നതെന്നും ഇവൈയിലെ ഡി കെ ശ്രീവാസ്തവ പറഞ്ഞു.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 6.4% വളര്‍ച്ച കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

2026 സാമ്പത്തിക വര്‍ഷത്തെ പ്രവചനം 6.3നും 6.8 ശതമാനത്തിനുമിടയിലെ വളര്‍ച്ചയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കൂടാതെ ധനകമ്മിയും ലക്ഷ്യപരിധിയായ 4 ശതമാനത്തിന് താഴെയെത്തിക്കേണ്ടതാണ്. ഇന്ത്യയുടെ ധനക്കമ്മി-ജിഡിപി അനുപാതം 2015 സാമ്പത്തിക വര്‍ഷത്തില്‍ 4.1%മായിരുന്നു. ഇത് 2019 സാമ്പത്തിക വര്‍ഷത്തില്‍ 3.4% ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4.4% ആയി ഉയരുമെന്നാണ് കരുതുന്നത്. അതായത് ധനകമ്മി വെല്ലുവിളി സൃഷ്ടിക്കാം. മൂന്ന് ശതമാനത്തിലേക്ക് ധനകമ്മി എത്തിച്ചാല്‍ മാത്രമേ സമ്പദ് വ്യവസ്ഥ പ്രതീക്ഷിക്കുന്ന രീതിയില്‍ വളരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News