ഏകീകൃത പെന്‍ഷന്‍ പദ്ധതി എന്‍പിഎസ് മെച്ചപ്പെടുത്തുന്നതിന്: ധനമന്ത്രി

  • പഴയ പെന്‍ഷന്‍ പദ്ധതി , എന്‍പിഎസ് എന്നിവയില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് യുപിഎസ്
  • യുപിഎസിനു കീഴിലുള്ള നികുതിയില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല
  • അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും

Update: 2024-08-28 03:18 GMT

ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലപാടുകള്‍ സ്വീകരിക്കാവുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പദ്ധതി അവര്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ട ഒന്നല്ല.അവര്‍ക്ക് സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും- അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും, 'ജീവനക്കാര്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ഉള്ളതിനാല്‍' മിക്ക സംസ്ഥാനങ്ങളും യുപിഎസ് സ്വീകരിക്കുമെന്ന് ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

നിലവിലുള്ള ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്) മെച്ചപ്പെടുത്താനുള്ള ശ്രമമാണ് യുപിഎസ്. ഇത് ഒരു പുതിയ പാക്കേജാണ്.

നേരത്തെ, യുപിഎസ് അവതരിപ്പിച്ചതിന് ശേഷം സര്‍ക്കാരിനെ 'റോള്‍ബാക്ക് സര്‍ക്കാര്‍' എന്ന് വിളിച്ച് കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായി കോണ്‍ഗ്രസിനെ ധനമന്ത്രി നിമര്‍ശിക്കുകയും ചെയ്തു. പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്), എന്‍പിഎസ് എന്നിവയില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് യുപിഎസ് ലക്ഷ്യമിടുന്നതെന്ന് സീതാരാമന്‍ പറഞ്ഞു.

''സേവന കാലാവധി 25 വര്‍ഷത്തില്‍ കുറവാണെങ്കില്‍ യുപിഎസിനു കീഴിലുള്ള ആനുകൂല്യം പ്രോ-റാറ്റാ അടിസ്ഥാനത്തില്‍ നല്‍കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി യുപിഎസിനു കീഴിലുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് തുടരും,'' സീതാരാമന്‍ പറഞ്ഞു.

യുപിഎസിനു കീഴിലുള്ള നികുതിയില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നതിനായി, മിനിമം യോഗ്യതയുള്ള സേവനത്തിനായി, സൂപ്പര്‍ആനുവേഷന് മുമ്പ് കഴിഞ്ഞ 12 മാസങ്ങളില്‍ എടുത്ത ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന യുപിഎസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

അടുത്ത ജിഎസ്ടി യോഗത്തില്‍ നിരക്ക് യുക്തിസഹമാക്കല്‍ സംബന്ധിച്ച് തീരുമാനമുണ്ടാകില്ല. റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ മന്ത്രിമാരുടെ സംഘം കൂടുതല്‍ യോഗങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന യുപിഎസ് 2.3 ദശലക്ഷത്തിലധികം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ തുക കുറഞ്ഞ സേവന കാലയളവുകള്‍ക്ക് ആനുപാതികമായിരിക്കും, കുറഞ്ഞത് 10 വര്‍ഷം വരെ.

കുടുംബ പെന്‍ഷന്‍, മിനിമം പെന്‍ഷന്‍ എന്നീ രണ്ട് അധിക ഘടകങ്ങളും സ്‌കീമില്‍ ഉള്‍പ്പെടുന്നു.

ഉറപ്പായ ഫാമിലി പെന്‍ഷന്‍ ഘടകത്തിന് കീഴില്‍, ജീവനക്കാരന്റെ കുടുംബത്തിന് അവരുടെ മരണശേഷം പെന്‍ഷന്റെ 60 ശതമാനം ഉടന്‍ ലഭിക്കും. യുപിഎസില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സേവനത്തിന് ശേഷം സൂപ്പര്‍ആനുവേഷനില്‍ പ്രതിമാസം 10,000 രൂപ ഉറപ്പുനല്‍കുന്ന പെന്‍ഷനും ഉള്‍പ്പെടുന്നു.

Tags:    

Similar News