എഫ് ഡി ഐ അവലോകനവും നിയന്ത്രണവും പരിഗണയില്‍
- എഫ്ഡിഐ നിയമാനുസൃതമായ സ്രോതസ്സുകളില്‍ നിന്നാണ് എത്തുന്നതെന്ന് ഇത് ഉറപ്പാക്കും
- കഴിഞ്ഞ പത്ത വര്‍ഷം രാജ്യത്തേക്കെത്തിയ എഫ് ഡി ഐ ് 667 ബില്യണ്‍ ഡോളറിലെത്തി
രാജ്യത്ത് വിദേശ നിക്ഷേപ നിയന്ത്രണ സംവിധാനം രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. നലവില്‍ ഇത് ചര്‍ച്ചാ തലത്തില്‍ മാത്രമാണ്.
എല്ലാ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തേക്ക് വരുന്ന എഫ്ഡിഐ സംബന്ധിച്ച് നിരീക്ഷണ സംവിധാനം ഉണ്ട്. അതുപോലെ ഇന്ത്യയിലും ഒരു മേല്‍നോട്ട സംവിധാനം ഉണ്ടായിരിക്കണമെന്നാണ് പൊതുവായ താല്‍പര്യം.
രാജ്യത്തേക്ക് വരുന്ന എഫ്ഡിഐ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നും അത് നിയമാനുസൃതമായ സ്രോതസ്സുകളില്‍ നിന്നാണ് എത്തുന്നതെന്നും ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കും.
1.4 ബില്യണ്‍ വിപണി, സ്ഥിരതയുള്ള നയങ്ങള്‍, ഡെമോഗ്രാഫിക് ഡിവിഡന്റ്, നല്ല നിക്ഷേപ വരുമാനം, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമാണ്.
നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിലൂടെ ബിസിനസ്സ് ചെയ്യാനുള്ള തടസങ്ങള്‍ ഇല്ലാതാക്കുന്നത് വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് പ്രധാന ഘടകമാണ്.
ഇലക്ട്രോണിക്‌സ്, ബഹിരാകാശം, ഇ-കൊമേഴ്സ്, ഫാര്‍മ, സിവില്‍ ഏവിയേഷന്‍, കരാര്‍ നിര്‍മ്മാണം, ഡിജിറ്റല്‍ മീഡിയ, കല്‍ക്കരി ഖനനം, പ്രതിരോധം തുടങ്ങി നിരവധി മേഖലകളിലെ എഫ്ഡിഐ മാനദണ്ഡങ്ങളും സര്‍ക്കാര്‍ ലഘൂകരിച്ചിട്ടുണ്ട്.
അനായാസം ബിസിനസ്സ് ചെയ്യാനുള്ള സൗകര്യം, അഴിമതി ഒഴിവാക്കുക, 'മെയ്ക്ക് ഇന്‍ ഇന്ത്യ' നയം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ രാജ്യത്ത് ആഭ്യന്തര, വിദേശ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
നിക്ഷേപം സുഗമമാക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുംമറ്റുമായി 2014 സെപ്റ്റംബര്‍ 25-നാണ് 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ 10 സാമ്പത്തിക വര്‍ഷങ്ങളില്‍, എഫ് ഡി ഐ വരവ് 119 ശതമാനം വര്‍ധിച്ചു. 2005-14 വര്‍ഷങ്ങളിലെ 304 ബില്യണ്‍ യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അത് 667 ബില്യണ്‍ ഡോളറിലെത്തി.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണില്‍ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 47.8 ശതമാനം ഉയര്‍ന്ന് 16.17 ബില്യണ്‍ ഡോളറിലെത്തി.
ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമായി സര്‍ക്കാര്‍ വ്യാവസായിക ടൗണ്‍ഷിപ്പുകള്‍ ഇന്ന് വികസിപ്പിക്കുന്നു.
മൗറീഷ്യസ്, സിംഗപ്പൂര്‍, യുഎസ്, നെതര്‍ലന്‍ഡ്സ്, യുഎഇ, കേമാന്‍ ഐലന്‍ഡ്സ്, സൈപ്രസ്, ജപ്പാന്‍, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യക്ക് പരമാവധി നിക്ഷേപം ലഭിക്കുന്നത്.