കറ്റാന്‍ ബോര്‍ഡ് ഗെയിം ഇന്ത്യയിലെത്തിക്കാന്‍ ഫണ്‍സ്‌കൂള്‍
- കറ്റാന്‍ ബോര്‍ ഗെയയിം രാജ്യത്ത് അവതരിപ്പിക്കാനുള്ള ലൈസന്‍സ് ഫണ്‍സ്‌കൂള്‍ സ്വന്തമാക്കി
- ലോകമെമ്പാടും 40-ലധികം ഭാഷകളിലായി 45 ദശലക്ഷത്തിലധികമുള്ള കറ്റാന്റെ വില്‍പ്പന റെക്കോര്‍ഡാണ്
ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫ് ഗ്രൂപ്പ് പ്രമോട്ട് ചെയ്യുന്ന കളിപ്പാട്ട നിര്‍മ്മാതാക്കളായ ഫണ്‍സ്‌കൂള്‍ ഇന്ത്യ ലിമിറ്റഡ്, കറ്റാന്‍ ബോര്‍ഡ് ഗെയിം ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനുള്ള അവകാശം പ്രമുഖ വിനോദ കമ്പനിയായ അസ്‌മോഡിയില്‍ നിന്ന് സ്വന്തമാക്കി.
അസ്‌മോഡിയില്‍ നിന്ന് നിര്‍മ്മാണ അവകാശം നേടിയെടുക്കുന്നതിലൂടെ കറ്റാന്‍,
ഫണ്‍സ്‌കൂള്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ബോര്‍ഡ് ഗെയിമുകളുടെ വര്‍ധിച്ചുവരുന്ന പട്ടികയിലേക്ക് ചേര്‍ത്തു.
അസ്‌മോഡി 50-ലധികം രാജ്യങ്ങളിലായി 110 ദശലക്ഷത്തിലധികം ഗെയിമുകളും ആക്സസറികളും വിറ്റഴിച്ചു. കൂടാതെ ലോകമെമ്പാടും 40-ലധികം ഭാഷകളിലായി 45 ദശലക്ഷത്തിലധികം കറ്റാന്റെ വില്‍പ്പന റെക്കോര്‍ഡാണ്.
'ഏറ്റവും ജനപ്രിയമായ ബോര്‍ഡ് ഗെയിം കറ്റാന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ കമ്പനി ആവേശഭരിതരാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നം അനുഭവിക്കാന്‍ കഴിയും. കറ്റാന്‍ 0 വയസിന് മുകളിലുള്ള എല്ലാവര്‍ക്കുമായി ഒരു മികച്ച ഓപ്ഷനാണ്. കാരണം ഇത് തന്ത്രപരമായ ചിന്തയും തീരുമാനങ്ങളും ഉത്തേജിപ്പിക്കുന്നു', ഫണ്‍സ്‌കൂള്‍ ഇന്ത്യ ലിമിറ്റഡ്, സിഇഒ ആര്‍ ജശ്വന്ത് പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തരമായി നിര്‍മ്മിച്ച കറ്റാന്‍ ബോര്‍ഡ് ഗെയിം 3,499 രൂപയ്ക്ക് വില്‍ക്കും.
'ഇത് ഞങ്ങളുടെ ഗ്രൂപ്പിന് ഒരു നാഴികക്കല്ലാണ്, മേക്ക് ഇന്‍ ഇന്ത്യ ഡ്രൈവിലേക്കുള്ള ഞങ്ങളുടെ സംഭാവനയെ ശക്തിപ്പെടുത്തുന്നു. മറ്റ് നിരവധി അന്താരാഷ്ട്ര കളിപ്പാട്ട ബ്രാന്‍ഡുകളുമായി സഹകരിക്കാനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി രസകരമായ നിരവധി ഓപ്ഷനുകള്‍ കൊണ്ടുവരാനും ഞങ്ങള്‍ ശ്രമിക്കുകയാണ്്,' ജശ്വന്ത് കൂട്ടിച്ചേര്‍ത്തു.