ഡിഎസ്പി മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട് എന്‍എഫ്ഒ സെപ്റ്റംബര്‍ 21 വരെ

  • ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്.
  • ഓഹരികളില്‍ നിന്നെന്ന പോലെ ദീര്‍ഘകാലത്തില്‍ റിട്ടേണ്‍ ഉറപ്പാക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.

Update: 2023-09-08 10:04 GMT

ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള ഡിഎസ്പി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) സെപ്റ്റംബര്‍ ഏഴ് മുതല്‍ 21 വരെ. ഈ ഓപണ്‍ എന്‍ഡഡ് ഫണ്ടിന്റെ ലക്ഷ്യം ഓഹരികളില്‍ നിന്നെന്ന പോലെ ദീര്‍ഘകാലത്തില്‍ റിട്ടേണ്‍ ഉറപ്പാക്കുകയും അതിനൊപ്പം വിപണിയിലുണ്ടാകുന്ന ഇടിവിനെതിരെ പൊരുതുകയുമാണ്.

ഒരു ഹൈബ്രിഡ് ഫണ്ടായ ഡിഎസ്പി മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട് ആഭ്യന്തര ഓഹരിയില്‍ 35 മുതല്‍ 80 ശതമാനം വരെ, ആഭ്യന്തര കട ഉപകരണങ്ങളില്‍ 10 മുതല്‍ 50 ശതമാനം വരെ, സ്വര്‍ണ ഇടിഎഫില്‍ 10 മുതല്‍ 50 ശതമാനം വരെ, അന്താരാഷ്ട്ര ഓഹരികളില്‍ 50 ശതമാനം വരെ മറ്റ് കമ്മോഡിറ്റികളില്‍ 20 ശതമാനം വരെ, റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവയില്‍ 10 ശതമാനം വരെ എന്നിങ്ങനെയാണ് നിക്ഷേപം.

ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. എക്‌സിറ്റ് ലോഡും എന്‍ട്രി ലോഡും ഇല്ല. ലോക്ക് ഇന്‍ പിരീഡും ഇല്ല. നിഫ്റ്റി 500 ടിആര്‍ഐ (40 ശതമാനം), എംഎസ് സിഐ വേള്‍ഡ് ഇന്‍ഡെക്‌സ് 20 ശതമാനം, ഡൊമെസ്റ്റിക് പ്രൈസ് ഗോള്‍ഡ് 15 ശതമാനം, നിഫ്റ്റി കോംപസിറ്റ് ഡെറ്റ് ഇന്‍ഡെക്‌സ് 20 ശതമാനം, എംസിഎക്‌സ്‌ഐ-കോംഡെക്‌സ് കോംപസിറ്റ് ഇന്‍ഡെക്‌സ് അഞ്ച് ശതമാനം എന്നതാണ് ബെഞ്ച് മാര്‍ക്ക് സൂചിക. അപര്‍ണ കര്‍ണിക്, പ്രതീക് നിഗുധ്കര്‍, സന്ദീപ് യാദവ്, ജയ് കോതാരി, രവി ഗെഹാനി എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

Tags:    

Similar News