വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ - 9074046653, ഇ.ആര്‍. നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ - 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി - 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ - 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540