നാലാം പാദത്തില്‍ നേട്ടവുമായി ബജാജ് ഫിനാന്‍സ്, അറ്റാദായം 2,420 കോടി രൂപ

ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബജാജ് ഫിനാന്‍സി​ന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം (consolidated net profit) 2,420 കോടി രൂപയായി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,347 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 80 ശതമാനം വർദ്ധനവാണ്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍നാന്‍സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതിക്ക് ശേഷമുള്ള ലാഭം (profit after tax) 59 ശതമാനം ഉയര്‍ന്ന് 7,028 കോടി രൂപയായി. 2020-21 ല്‍ അറ്റാദായം 4,420 കോടി […]

;

Update: 2022-04-27 02:21 GMT

ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബജാജ് ഫിനാന്‍സി​ന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം (consolidated net profit) 2,420 കോടി രൂപയായി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,347 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 80 ശതമാനം വർദ്ധനവാണ്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍നാന്‍സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതിക്ക് ശേഷമുള്ള ലാഭം (profit after tax) 59 ശതമാനം ഉയര്‍ന്ന് 7,028 കോടി രൂപയായി. 2020-21 ല്‍ അറ്റാദായം 4,420 കോടി രൂപയായിരുന്നു.

മാര്‍ച്ച് പാദത്തിലെ അറ്റ പലിശ വരുമാനം (net interest income) 30 ശതമാനം ഉയര്‍ന്ന് 6,068 കോടി രൂപയായി. ഒരു വര്‍ഷത്തെ മുഴുവന്‍ അറ്റ പലിശ വരുമാനം 27 ശതമാനം ഉയര്‍ന്ന് 21,892 കോടി രൂപയായി. പോയ സാമ്പത്തിക വര്‍ഷത്തില്‍ വായ്പാ നഷ്ടം 1,231 കോടി രൂപയില്‍ നിന്ന് 702 കോടി രൂപയായി.

2022 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി ഒന്നിന് 20 രൂപ വീതം ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി ബജാജ് ഫിനാന്‍സ് അറിയിച്ചു.

Tags:    

Similar News