പരസ്പരാശ്രിതത്വം ആയുധമാക്കി ചൈന; ജെര്‍മേനിയം കയറ്റുമതിക്ക് നിയന്ത്രണം

  • ജെര്‍മേനിയം, ഗാലിയം എന്നിവക്കുമേലുള്ള കയറ്റുമതി നിയന്ത്രണം നിലവില്‍ വന്നു
  • പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അത് ഊര്‍ജ്ജ പരിവര്‍ത്തന ലക്ഷ്യങ്ങളെ ബാധിക്കും
  • ഓട്ടോമൊബൈല്‍ പോലുള്ള വിവിധ മേഖലകളില്‍ പ്രതിസന്ധിയുണ്ടാകും

Update: 2023-08-08 11:44 GMT

 സെമി -കണ്ടക്ടർ നിർമാണത്തിൽ അതിപ്രധാനമായ  ജെര്‍മേനിയം, ഗാലിയം  ധാതുക്കളുടെ കയറ്റുമതിക്ക്  ചൈന ഏർപ്പെടുത്തിയ  നിയന്ത്രണങ്ങള്‍ ഈ മാസം പ്രാബല്യത്തില്‍ വന്നു. . യുഎസുമായുള്ള  സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ബെയ്ജിംഗിന്റെ ഈ നടപടി.

നിലവില്‍, ലോകത്തിലെ അസംസ്‌കൃത ഗാലിയത്തിന്റെ 95 ശതമാനവും ശുദ്ധീകരിച്ച ജെര്‍മേനിയത്തിന്റെ 60 ശതമാനവും ചൈനയാണ് വിതരണം ചെയ്യുന്നത്. സെമി-കണ്ടക്ടർസ് നിർണായകമായ വൈദുത വാഹനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ, പ്രതിരോധ മേഖല തുടങ്ങി ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന എല്ലാ മേഖലകളെയും ചൈനയുടെ നീക്കം സാരമായി ബാധിക്കും.

അമേരിക്ക സെമി - കണ്ടക്ടറുകളുടെയും , ഘടകങ്ങളുടെയും, അവയുടെ സാങ്കേതികവിദ്യകൾക്കും  കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഏകദേശം ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ചൈന  ഈ  നടപടി സ്വീകരിച്ചത്. പാരീസ് ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്കായ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു അനുസരിച്ചു  ഈ മേഖലയിലെ ചൈനയുടെ മുന്നേറ്റത്തെ തടയാന്‍ തന്ത്രപരമായി രൂപകല്‍പ്പന ചെയ്തതാണ് അമേരിക്കയുടെ ഈ നീക്കം.

.വ്യാപാരനിയമങ്ങളിൽ ഇളവുകൾ ലഭിക്കാൻ ,പാശ്ചാത്യ രാജ്യങ്ങള്‍ക്കു മേൽ സമ്മർദം ചെലുത്താനാണ് ചൈന ഈ നടപടി കൈക്കൊണ്ടതെന്നു വിലയിരുത്തലുകളുണ്ട്.

എന്നാല്‍ ചൈനയുടെ നടപടി മറ്റുള്ള രാജ്യങ്ങളിൽ നിന്ന് ഈ ധാതുക്കൾ ശേഖരിക്കാൻ  പാശ്ചാത്യ രാജ്യങ്ങളെ പ്രേരിപ്പിക്കും. ഗാലിയത്തിന്റെയും  ജെര്‍മേനിയത്തിന്റെയും നിക്ഷേപം കുറഞ്ഞ അളവിലെ ഉള്ളു  . മറ്റ് പല രീതികളിലൂടെയും റീസൈക്ലിംഗിലൂടെയും ഇവയുടെ സമ്പുഷ്ട രൂപങ്ങൾ തയ്യാറാക്കാൻ കഴിയും. 

ഓരോ രാജ്യത്തിനും നിലവിലുള്ള ജെര്‍മേനിയത്തിന്റെ കരുതല്‍ ശേഖരം എത്രയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാകും ഈ മേഖലയിലെ വിലക്കയറ്റവും പ്രതിസന്ധിയും വിലയിരുത്തപ്പെടുക. 88,000 കിലോഗ്രാം ജെര്‍മേനിയത്തിന്റെ തന്ത്രപരമായ കരുതല്‍ യുഎസ് നിലനിര്‍ത്തുന്നത് ഉദാഹരണമാണ്.

Tags:    

Similar News