ഭായ് ഭായ് പഴങ്കഥ; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇനി ചൈന

  • 2023-24-ല്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിലും വര്‍ധന
  • ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ (ജിടിആര്‍ഐ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്
  • 2021-22, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ്സ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

Update: 2024-05-12 09:15 GMT

യുഎസ്സിനെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറി.

കയറ്റുമതിയായും ഇറക്കുമതിയായും ഇന്ത്യയും ചൈനയും തമ്മില്‍ 2023-24 ല്‍ 118.4 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്.

ഇക്കാലയളവില്‍ 118.3 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യുഎസ്സും തമ്മില്‍ നടന്നത്.

ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ (ജിടിആര്‍ഐ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇക്കണോമിക് തിങ്ക് ടാങ്ക് എന്നാണ് ജിടിആര്‍ഐ അറിയപ്പെടുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 8.7 ശതമാനം ഉയര്‍ന്ന് 16.67 ബില്യണ്‍ ഡോളറിലെത്തി. ഇരുമ്പയിര്, പരുത്തി നൂല്‍ / തുണിത്തരങ്ങള്‍ / കൈത്തറി, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങളും പച്ചക്കറികളും, പ്ലാസ്റ്റിക്, ലിനോലിയം എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്തത്. ഇവയുടെ കയറ്റുമതിയില്‍ വലിയ വളര്‍ച്ചയാണുണ്ടായത്.

2021-22, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ്സ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.

2023-24-ല്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിലും വര്‍ധനയുണ്ടായി.

ഇറക്കുമതി 3.24 ശതമാനം ഉയര്‍ന്ന് 101.7 ബില്യന്‍ ഡോളറിലെത്തി.

2023-24-ല്‍ യുഎസ്സിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 1.32 ശതമാനം ഇടിവുണ്ടായി. 77.5 ബില്യന്‍ ഡോളറിന്റേതായിരുന്നു കയറ്റുമതി.

മുന്‍ വര്‍ഷം ഇത് 78.54 ബില്യന്‍ ഡോളറായിരുന്നു.

Tags:    

Similar News