ട്രാഫിക് സുരക്ഷ; എഐ ഉപയോഗിക്കാന്‍ കേന്ദ്രം
- ടോള്‍ കളക്ഷന്‍ രീതികള്‍ നവീകരിക്കും
- ടോള്‍ സിസ്റ്റങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തും
- എല്ലാ ഹൈവേകള്‍ക്കും സുരക്ഷാ ഓഡിറ്റുകള്‍ നടത്തണം
ട്രാഫിക് ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും പെനാല്‍റ്റികളുടെ കൃത്യമായ നടപ്പാക്കല്‍ ഉറപ്പാക്കാനും മറ്റും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം സര്‍ക്കാര്‍ പരിഗണിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. 12ാം ഗതാഗത ഇന്‍ഫ്രാടെക് എക്‌സ്‌പോയില്‍ സംസാരിച്ച ഗഡ്കരി ടോള്‍ കളക്ഷന്‍ രീതികള്‍ നവീകരിക്കാനുള്ള പദ്ധതികളും പങ്കിട്ടു.
ടോള്‍ സിസ്റ്റങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തുന്നതിനായി സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയിലേക്ക് ഒരു മാറ്റം വരുത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ട്രാഫിക് സംഭവങ്ങള്‍ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വകാര്യ മേഖല വിദഗ്ധരുമായി ഇടപഴകാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷയ്ക്കായി ഏറ്റവും ഫലപ്രദമായ തന്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളും വ്യവസായ നേതാക്കളില്‍ നിന്നും ഒരു വിദഗ്ദ്ധ സമിതി അവലോകനം ചെയ്യും.
ഈ മേഖലയിലെ അതിവേഗ മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ മൂന്ന് മാസത്തിനുള്ളില്‍ വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കും. വിപുലമായ എഞ്ചിനീയറിംഗ് പരിഹാരങ്ങളും ട്രാഫിക് നിയമങ്ങളും നടപ്പിലാക്കുന്നതിന് സാങ്കേതികവിദ്യകളെ സ്വീകരിക്കും. റോഡി സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ഇത് നിര്‍ണായകമാണ്.
സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ നൂതന ആശയങ്ങള്‍ ഉള്ള ചെറു സ്ഥാപനങ്ങള്‍ പങ്കെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മികച്ച സുതാര്യത, ചെലവ് കുറയ്ക്കല്‍ എന്നിവ നടപ്പാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴുണ്ടാകുന്ന അപകടങ്ങളും ചെലവിനെ കാര്യമായി ബാധിക്കുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം അപകടങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഇത് ജിഡിപിയുടെ മൂന്ന് ശതമാനം വരും.
എല്ലാ ഹൈവേകള്‍ക്കും സുരക്ഷാ ഓഡിറ്റുകള്‍ നടത്തേണ്ടതിന്റെ ആവശ്യകത ഗഡ്കരി എടുത്തുപറഞ്ഞു.
ഒരു പ്രത്യേക ഇന്‍വന്റില്‍ 60 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന റോപ് വേ, കേബിള്‍ കാര്‍ പ്രോജക്റ്റ് എന്നിവയ്ക്ക് ഇന്ത്യയ്ക്ക് 360 നിര്‍ദേശങ്ങള്‍ ലഭിച്ചതായും 300 തുരങ്ക പദ്ധതികളില്‍ സഹകരിക്കുന്നതിനായി ഇന്ത്യയ്ക്ക് ജര്‍്മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു.