ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാന്‍ കേന്ദ്ര നീക്കം

  • ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച യോഗം
  • വോട്ടര്‍ പട്ടികയിലെ കൃത്രിമത്വം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി
;

Update: 2025-03-16 11:14 GMT

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധനവുമായി ബന്ധപ്പെട്ട് വന്ന പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുക.

ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, നിയമസഭാ വകുപ്പ് സെക്രട്ടറി രാജീവ് മണി, യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ എന്നിവരുമായാണ് സിഇസി വിഷയം ചര്‍ച്ച ചെയ്യുക.

വോട്ടര്‍ ഐഡി നമ്പര്‍ ഇരട്ടിയാക്കല്‍, വോട്ടര്‍ പട്ടികയിലെ കൃത്രിമത്വം എന്നീ ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെ പ്രതിപക്ഷം ഉന്നയിച്ച സാഹചര്യത്തിലാണ് ചൊവ്വാഴ്ചത്തെ യോഗം.

ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍ നിലപാടിന് വിരുദ്ധമാണ്.

പല സംസ്ഥാനങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ ക്രക്കേട് കാണപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇനി നടക്കാനിരക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇതു സംബന്ധിച്ച പരാതികള്‍ ഉയരാതിരിക്കാനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്.

2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചു. 

Tags:    

Similar News