കേന്ദ്ര വിഹിതം നിശ്ചയിക്കാൻ പുതിയ മാനദണ്ഡ൦ വേണമെന്ന് ഐസക്
പതിനഞ്ചാം കമ്മീഷനില്‍ ജനസംഖ്യ വെയിറ്റേജ് 15%
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതം കാണക്കാക്കുന്ന മാനദണ്ഡത്തില്‍ മാറ്റം വേണമെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്.
ഇപ്പോൾ ഇതിനായി പ്രധാനമായും രണ്ട് മാനദണ്ഡങ്ങളാണ് കേന്ദ്രം പിന്തുടരുന്നത്.സംസ്ഥാനത്തിൻ്റെ മൊത്തം ജനസംഖ്യയും വരുമാനങ്ങള്‍ തമ്മിലുള്ള അനുപാതവും ( സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനവും, കേന്ദ്രിയ വരുമാനത്തിൻ്റെ ശരാശരിയും തമ്മിലുള്ള അനുപാതം) ഈ മാനദണ്ഡങ്ങൾ അനുസരിച്ചു കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കുന്ന വിഹിതം കുത്തനെ ഇടിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
10 -ാം ധനകമ്മീഷന കാലത്ത് കേരളത്തിന് 3.8 ശതമാന൦ കേന്ദ്രവിഹിതമാണ് ലഭിച്ചത്.എന്നാല്‍ പതിനഞ്ചാം കമ്മീഷനില്‍ ഇത് 1 .9 ശതമാനമായി കുറഞ്ഞു.ഓരോ വർഷത്തിലും ഇത് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു.
പതിനാലാം കമ്മീഷനില്‍ സംസ്ഥാനങ്ങുടെ വിഹിതം നിശ്ചയിക്കുന്നതില്‍ ജനസംഖ്യക്ക് നല്‍കിയിരിക്കുന്ന വെയിറ്റേജ് 27.5 ശതമാനമായിരുന്നു.ഇത് പതിനഞ്ചാം കമ്മീഷനായതോടെ 15 ശതമാനമായി കുറച്ചു . ദക്ഷിണ സംസ്ഥാനങ്ങളുടെ ദീർഘകാല സമ്മർദത്തിൻ്റെ ഫലമായിട്ടാണ് ഈ തീരുമാനത്തിലെത്തിയത്. കൂടാതെ ജനസംഖ്യ കണക്കാക്കുന്ന അടിസ്ഥാന വർഷവും മാറ്റി. എന്നാൽ ഒരു ഒത്തുതീർപ്പുപോലെ, ജനസംഖ്യ നിയന്ത്രണത്തിന്റ വിജയത്തിന് ഒരു നിർവീകരണ സമവാക്യവും കൊണ്ടുവന്നുവെന്ന് ഐസക് പറഞ്ഞു.
ഇതുമൂലം പുതിയ മാറ്റങ്ങൾ ജനസംഖ്യ കുറവായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ദോഷമായി ബാധിച്ചു.അതുകൊണ്ട് തന്നെ കേരളത്തിനു ലഭിക്കുന്ന വിഹിതത്തിലും വലിയ കുറവ് വന്നു.ജനസംഖ്യ കുറവായ കർണാടക,തമിഴ്നാട് ,പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാാനങ്ങളുടെയും സ്ഥിതിയും അതുതന്നെ. ഈ നില തുടരുവാനാണ് സാധ്യത.അതുകൊണ്ട് തന്നെ ശരിയായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ വിഹിതം കണക്കാക്കപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനം കേന്ദ്രത്തിന് കൊടുക്കുന്ന ഒരു രൂപയില്‍ വെറും 35 പൈസയാണ് കേരളത്തിന് തിരികെ ലഭിക്കുന്നത്.എന്നാല്‍ ഇതേ സമയം ഉത്തർപ്രദേശിന് 1.6 രൂപയാണ് ലഭിക്കുന്നതെന്ന് കേരള ധനമന്ത്രി അടുത്തിടെ നിയമസഭയില്‍ വ്യക്തമാക്കിയത് അദ്ദേഹം ചൂണ്ടികാട്ടി.
1991 മുതല്‍ സംസ്ഥാനങ്ങളൾക്ക് ലഭിക്കുന്ന കേന്ദ്ര വിഹിതത്തിൻ്റെ അന്തരം വർധിച്ചുകൊണ്ടിരിക്കുന്നു.ഇത് സംസ്ഥാനം പിന്തുടരുന്ന വികസന നയങ്ങളെ ബാധിക്കുന്നു.
കോവിഡിൻ്റെ കാലത്ത് സംസ്ഥാനങ്ങളുടെ വായ്പ പരിധി ഉയർത്തിയിരുന്നു.എന്നാല്‍ ധന ഉത്തരവാദിത്വ ബജറ്റ് മാനേജ്‌മെൻ്റ് നിയമ൦ മൂലം വായ്പ തുക പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല.
ജനസംഖ്യാടിസ്ഥാനത്തില്‍ പാർലമെൻ്റിലേക്കുള്ള സീറ്റുകളുടെ എണ്ണം നിർണയിക്കുന്നുവെന്നതും ഒരു വെല്ലുവിളിയാണ്.ഇത് ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ പ്രാതിനിധ്യം കുറക്കാൻ ഇടയാകും.
കേന്ദ്രത്തിൻ്റെ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതിൻ്റെ പേരില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കരുത്, 1971 ലെ ജനസംഖ്യ വേണം ഇതിനു വേണ്ടി കണക്കാക്കാൻ.അടുത്ത ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ ഇത് തുടരുന്നതിൽ ഭരണഘടന പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ലന്നാണ് തൻ്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു .