സ്‌കൂളുകളിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കാലിഫോര്‍ണിയ വിലക്കുന്നു
- കാമ്പസില്‍ സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം കുറയ്ക്കുന്നതിനോ നിരോധിക്കുന്നതിനോ നയം രൂപീകരിക്കണം
- മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഓരോ അഞ്ച് വര്‍ഷത്തിലും അപ്ഡേറ്റ് ചെയ്യണം
- അനിയന്ത്രിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം സ്‌കൂളുകളുടെ വിദ്യാഭ്യാസ ദൗത്യത്തെ തടസ്സപ്പെടുത്തുന്നു
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം കാലിഫോര്‍ണിയയിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമത്തില്‍ ഒപ്പുവച്ചു.
ഫോണ്‍-ഫ്രീ സ്‌കൂള്‍ ആക്ട് എന്ന് വിളിക്കപ്പെടുന്ന പുതിയ ബില്ലില്‍, കാമ്പസില്‍ സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം കുറയ്ക്കുന്നതിനോ നിരോധിക്കുന്നതിനോ ലക്ഷ്യമിട്ട് ഒരു നയം രൂപീകരിക്കാന്‍ ആവശ്യപ്പെടുന്നു.
സ്‌ക്രീന്‍ സമയത്തിന് സംസ്ഥാനം ഒരു പരിധി നിശ്ചയിച്ചിട്ടില്ല. പകരം 2026 ജൂണ്‍ 1-നകം സ്‌കൂളുകള്‍ക്ക് അവരുടേതായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സജ്ജീകരിക്കാനും നടപ്പിലാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഓരോ അഞ്ച് വര്‍ഷത്തിലും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
പ്രാഥമിക, സെക്കന്‍ഡറി സ്‌കൂളുകളിലെ അനിയന്ത്രിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം 'സ്‌കൂളുകളുടെ വിദ്യാഭ്യാസ ദൗത്യത്തെ തടസ്സപ്പെടുത്തുന്നു, വിദ്യാര്‍ത്ഥികളുടെ പ്രകടനം കുറയ്ക്കുന്നു, പ്രത്യേകിച്ച് താഴ്ന്ന വിദ്യാര്‍ത്ഥികളില്‍, സൈബര്‍ ഭീഷണിയെ പ്രോത്സാഹിപ്പിക്കുന്നു, കൗമാരക്കാരുടെ ഉത്കണ്ഠ വര്‍ധിക്കുന്നതിന് കാരണവുമാകുന്നു' എന്നതിന് തെളിവ് ലഭിച്ചതിന് ശേഷമാണ് നിയമം പാസാക്കിയത്.
ചില സാഹചര്യങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമെന്ന് ബില്ലില്‍ കൂട്ടിച്ചേര്‍ക്കുന്നു. ക്ഷേമത്തിനായി ലൈസന്‍സുള്ള ഫിസിഷ്യനോ സര്‍ജനോ നിര്‍ദ്ദേശിക്കുമ്പോള്‍, അല്ലെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ആവശ്യമായ തിരഞ്ഞെടുത്ത വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ക്കായി, അടിയന്തര സാഹചര്യങ്ങളിലോ അപകട ഭീഷണിയിലോ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ സ്മാര്‍ട്ട്ഫോണുകള്‍ കൈവശം വയ്ക്കാന്‍ അനുവദിക്കണം എന്നും ബില്ലില്‍ പറയുന്നു.