ജിയോക്ക് തിരിച്ചടി, സബ്സ്ക്രൈബേഴ്സിനെ വാരിക്കൂട്ടി ബി.എസ്.എന്‍.എല്‍

Update: 2024-11-22 06:56 GMT
bsnl surpasses leading companies with 8.4 lakh subscribers in september
  • whatsapp icon

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ തിരിച്ചു വരവിന്റെ പാതയിൽ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നൽകുന്ന കണക്കുകൾ പ്രകാരം, സെപ്റ്റംബർ മാസത്തിൽ 8.4 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബി.എസ്.എന്‍.എല്ലിലേക്ക് എത്തിയിരിക്കുന്നത്. ഓഗസ്റ്റിൽ ഇത് 25 ലക്ഷത്തിലേറെ ആയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യം ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് ഉപയോക്താക്കളെ കൂട്ടത്തോടെ ബി.എസ്.എന്‍.എല്ലിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്.

വിപണിയില്‍ ഒന്നാംസ്ഥാനത്തുള്ള റിലയന്‍സ് ജിയോയ്ക്ക് സെപ്റ്റംബറില്‍ 79.6 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. എയര്‍ടെലിനാകട്ടെ 14.3 ലക്ഷം വരിക്കാരും വോഡഫോണ്‍ ഐഡിയക്ക് 15.5 ലക്ഷം വരിക്കാരും കുറഞ്ഞു. ഇന്ത്യൻ ടെലകോം രം​ഗത്തെ ഭീമന് നഷ്ടം സംഭവിച്ചപ്പോഴും ബിഎസ്എൻഎൽ ഒറ്റയ്ക്ക് നേട്ടമുണ്ടാക്കിയെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. തുടർച്ചയായ മൂന്നാം മാസമാണ് വരിക്കാരുടെ എണ്ണത്തിൽ റിയലയൻസ് ജിയോ നഷ്ടം നേരിടുന്നത്. 

ജിയോ 40.2 ശതമാനം, എയര്‍ടെല്‍ 33.24 ശതമാനം, വി.ഐ. 18.41 ശതമാനം, ബിഎസ്എൻഎൽ 7.98 എന്നിങ്ങനെയാണ് വിപണിയിലെ സാന്നിധ്യം. രാജ്യത്തെ വയര്‍ലെസ് കണക്ഷനുകളുടെ വിപണി വിഹിതത്തില്‍ റിലയന്‍സ് ജിയോ തന്നെയാണ് ഇപ്പോഴും മുന്നില്‍.

Tags:    

Similar News