എഫ്ഡി നിരക്കുയര്‍ത്തി ആക്‌സിസ് ബാങ്ക്
- രണ്ട് വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.05 ശതമാനമായിരുന്നത് 7.20 ശതമാനത്തിലേക്ക് ഉയര്‍ന്നു.
രണ്ട് വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.15 ശതമാനം (15 ബേസിസ് പോയിന്റ്) വര്‍ധിപ്പിച്ച് ആക്‌സിസ് ബാങ്ക്. പുതുക്കിയ നിരക്കുകള്‍ 2023 ഓഗസ്റ്റ 11 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ രണ്ട് വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.05 ശതമാനമായിരുന്നത് 7.20 ശതമാനത്തിലേക്ക് ഉയര്‍ന്നു. ബാങ്ക് ഇപ്പോള്‍ ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനം മുതല്‍ 7.20 ശതമാനം വരെയാണ് പലിശ നല്‍കുന്നത്.
വിവിധ കാലയളവിലെ പലിശ നിരക്കുകള്‍
ബാങ്ക് വിവിധ കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് ഇങ്ങനെയാണ്. ഏഴ് ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം. നിക്ഷേപം 45 ദിവസം മുതല്‍ 60 ദിവസം വരെയാണെങ്കില്‍ പലിശ നിരക്ക് നാല് ശതമാനമാണ്. നിക്ഷേപം 61 ദിവസം മുതല്‍ മൂന്ന് മാസം വരെയാണെങ്കില്‍ പലിശ നിരക്ക് 4.50 ശതമാനമാണ്. മൂന്ന് മാസം മുതല്‍ ആറ് മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനം പലിശ ലഭിക്കും.
ആറ് മാസം മുതല്‍ ഒമ്പത് മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാണ്. ഒമ്പത് മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനമാണ് പലിശ. ഒരു വര്‍ഷം, ഒരു വര്‍ഷം മുതല്‍ നാല് ദിവസം എന്നീ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനമാണ് പലിശ. ഒരു വര്‍ഷവും അഞ്ച് ദിവസവും മുതല്‍ 13 മാസത്തില്‍ താഴെയാണ് നിക്ഷേപ കാലാവധിയെങ്കില്‍ 6.80 ശതമാനം പലിശയാണ് ലഭിക്കുന്നത്. നിക്ഷേപം 13 മാസം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ പലിസ 7.10 ശതമാനമാണ്. ജൂലൈ 17 ന് ബാങ്ക് 16 മാസവും, 17 മാസത്തില്‍ താഴെയും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.10 ശതമാനം കുറച്ചിരുന്നു. ഇതോടെ ആ കാലയളവിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.20 ശതമാനത്തില്‍ നിന്നും 7.10 ശതമാനത്തിലേക്ക് എത്തിയിരുന്നു. രണ്ട് വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.20 ശതമാനം പലിശ ലഭിക്കും. മുപ്പത് മാസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനമാണ് പലിശ.
മുതിര്‍ന്ന പൗരന്മാര്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ് ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.50 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. നിക്ഷേപം 46 ദിവസം മുതല്‍ 60 ദിവസം വരെയാണെങ്കില്‍ പലിശ നാല് ശതമാനമാണ്. അറുപത്തിയൊന്ന് ദിവസം മുതല്‍ മൂന്ന് മാസത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.50 ശതമാനം പലിശ ലഭിക്കും. മൂന്ന് മാസം മുതല്‍ ആറ് മാസത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 4.75 ശതമാനമാണ് പലിശ. ആറ് മാസം മുതല്‍ ഒമ്പത് മാസത്തില്‍ താഴെ കാലാവധിയാണെങ്കില്‍ ആറ് ശതമാനം പലിശ ലഭിക്കും. ഒമ്പ്ത് മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനമാണ് പലിശ. ഒരു വര്‍ഷം, ഒരു വര്‍ഷവും നാല് ദിവസവും കാലാവധിയുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷവും അഞ്ച് ദിവസം മുതല്‍ 13 മാസത്തില്‍ താഴെ കാലാവധിയിലാണെങ്കില്‍ പലിശ 7.55 ശതമാനമാണ്. പതിമൂന്ന് മാസം മുതല്‍ 16 മാസത്തില്‍ താഴെ വരെയുള്ള നിക്ഷേപത്തിന് 7.85 ശതമാനമാണ് പലിശ. പതിനാറ് മാസം മുതല്‍ 17 മാസത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 8.05 ശതമാനം പലിശ ലഭിക്കും. നിക്ഷേപം 17 മാസം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ 7.85 ശതമാനമാണ് പലിശ. രണ്ട് വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെ വരെയുള്ള നിക്ഷേപത്തിന് 7.95 ശതമാനം പലിശ ലഭിക്കും. മുപ്പത് മാസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.75 ശതമാനം പലിശ ലഭിക്കും.