യുടിഐ കോര്‍ ഇക്വിറ്റി ഫണ്ടിന്റെ ആസ്തി 1925 കോടി രൂപ

  • പദ്ധതിയുടെ നിക്ഷേപത്തിന്റെ 51 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലാണ്. മിഡക്യാപ് ഓഹരികളിലെ നിക്ഷേപം 41 ശതമാനമാണ്.

Update: 2023-09-11 05:58 GMT

കൊച്ചി: യുടിഐ കോര്‍ ഇക്വിറ്റി ഫണ്ടിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 1925 കോടി രൂപയായി. പദ്ധതിയുടെ നിക്ഷേപത്തിന്റെ 51 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലാണ്. മിഡക്യാപ് ഓഹരികളിലെ നിക്ഷേപം 41 ശതമാനമാണ്. ശേഷിക്കുന്നത് സ്മോള്‍ക്യാപ് ഓഹരികളിലാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കുന്നതാണ് പദ്ധതിയുടെ രീതി.

ലാര്‍ജ് ക്യാപ്, മിഡ്ക്യാപ് മേഖലകളിലെ ഓഹരികളില്‍ നിക്ഷേപിച്ചു നേട്ടമുണ്ടാക്കാനാഗ്രഹിക്കുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടുള്ളതാണ് യുടിഐ കോര്‍ ഇക്വിറ്റി ഫണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഫെഡറല്‍ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ആന്റ്ടി, ഐടിസി, കോറമണ്ടല്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയവയിലാണ് കമ്പനിയുടെ ഓഹരികളിലധികവും എന്നാണ് ഓഗസ്റ്റ് 31 ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News