തിരിച്ചെത്തി ആൾട്ട്മാൻ
എക്‌സിലൂടെയായിരുന്നു വിവവരം കമ്പനി പങ്ക് വെച്ചത്.;

ഓപ്പൺ എ ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയി സാം ആൾട്ട്മാൻ.തിരിച്ചെത്തി കൂടാതെ ബ്രെറ്റ് ടെയ്‌ലർ അധ്യക്ഷനായി കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിച്ചു. ലാറി സമ്മേഴ്‌സ്, ആദം ഡി ആഞ്ചലോ എന്നിവർ പുതിയ ബോർഡിലെ അംഗങ്ങളായിരിക്കും.. എക്‌സിലൂടെയായിരുന്നു ഈ വിവവരം കമ്പനി പങ്ക് വെച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിന്‍റെ വേഗം, ധനസമ്പാദനം എന്നിവയെ കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഓപ്പൺഎഐയുടെ ബോർഡ് വെള്ളിയാഴ്ച ആൾട്ട്മാനെ പുറത്താക്കുകയായിരുന്നു. തിരിച്ചുവരുന്നത് സംബന്ധിച്ച് കമ്പനിയു, ആൾട്ട്മാനും ചർച്ചകൾ നടത്തിയിരുന്നു. ഓപ്പൺഎഐയുടെ മുൻ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാനും സ്റ്റാർട്ടപ്പിലെ നിരവധി പേരും ഓപ്പൺഎഐ ബോർഡിന്റെ ആദ്യ തീരുമാനത്തിൽ പ്രതിഷേധിച്ച് രാജിവച്ചിരുന്നു.
ആൾട്ട്മാന്റെ തിരിച്ചുവരവിനായി കരാറിൽ എത്തിയതായി ഓപ്പൺ എഐ അറിയിച്ചു. ഓപ്പൺഎഐയുടെ 49 ശതമാനം ഓഹരികളും മൈക്രോസോഫ്റ്റിന്റെ കൈകളിലാണ്.