മഹാരാജ ഭൂമിയിലേക്ക്, വിസ്ത ആകാശത്തേക്ക്

  • എയര്‍ ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ എയര്‍ ഇന്ത്യ സാന്‍സ്' ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.
;

Update: 2023-08-11 11:29 GMT
air india will fly vista logo instead of maharaja
  • whatsapp icon

 ടാറ്റ ഗ്രൂപ്പിനു കീഴില്‍ മുഖം മിനുക്കി എയര്‍ ഇന്ത്യ. പഴയ മഹാരാജ തീമിനു പകരം പുതിയ ലോഗോ വിസ്  എയര്‍ക്രാഫ്റ്റ് ലിവറിയും (എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ (കമ്പനികള്‍, സര്‍ക്കാരുകള്‍, വ്യോമസേനകള്‍,സ്വകാര്യ, കോര്‍പ്പറേറ്റ് ഉടമകള്‍) അവരുടെ വിമാനത്തില്‍ ഉപയോഗിക്കുന്ന നിറം, ഗ്രാഫിക്‌സ്, ടൈപ്പോഗ്രാഫിക്കല്‍ ഐഡന്റിഫയറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ചിഹ്നങ്ങളുടെ ഒരു കൂട്ടമാണ് എയര്‍ക്രാഫ്റ്റ് ലിവറി) എന്നിവയാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

മുന്‍പ് എയര്‍ ഇന്ത്യ ഉപയോഗിച്ചിരുന്ന ജനപ്രിയ വിന്‍ഡോ ഡിസൈനില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ടാണ് പുതിയ ലോഗോയായ വിസ്ത അവതരിപ്പിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ബ്രാന്‍ഡ് എന്ന ബ്രാന്‍ഡ് ട്രാന്‍സ്‌ഫോമേഷന്‍ കമ്പനിയുമായി സഹകരിച്ചാണ് പുതിയ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കടും ചുവപ്പ് വഴുതനങ്ങയുടെ നിറം, സ്വര്‍ണ്ണ നിറത്തില്‍ ഹൈലൈറ്റുകള്‍, ചക്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പാറ്റേണ്‍ എന്നിവയെല്ലാം പുതിയ ലിവറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ എയര്‍ ഇന്ത്യ സാന്‍സ്' ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

പുതിയ ലോഗോ അനന്തമായ സാധ്യതകള്‍, പുരോഗമനം, ഭാവിയെക്കുറിച്ചുള്ള ധീരമായ കാഴ്ചപ്പാട് എന്നിവയെ സൂചിപ്പിക്കുന്നുവെന്ന് എയര്‍ലൈന്‍ പറഞ്ഞു. ജനകീയമായ രൂപമായ മഹാരാജാവിനെ എയര്‍ക്രാഫ്റ്റിന്റെ ക്രോക്കറി, ഗ്ലാസ് ഉപകരണങ്ങള്‍ എന്നിവയിലെ ഛായചിത്രമായി ഉപയോഗിക്കുന്നുണ്ട്.

Tags:    

Similar News