ഇസ്രായേല്‍-ഹമാസ് യുദ്ധം ബാധിച്ചില്ല; അദാനി പോര്‍ട്ടിന് റെക്കോര്‍ഡ് വളര്‍ച്ച
ഇന്ത്യയില്‍ മാത്രം അദാനി പോര്‍ട്‌സ് മൊത്തം 13 തുറമുഖം ഓപറേറ്റ് ചെയ്യുന്നുണ്ട്;

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ ഉടമസ്ഥതയിലുള്ള തുറമുഖങ്ങളില്‍ കൈകാര്യം ചെയ്യുന്ന കാര്‍ഗോയുടെ അളവ് ഒക്ടോബറില്‍ 48 ശതമാനം ഉയര്‍ന്ന് 37 എംഎംടി (മില്യന്‍ മെട്രിക് ടണ്‍) ആയി.
അദാനി പോര്‍ട്‌സിന്റെ ഉടമസ്ഥതയിലുള്ള ഇസ്രയേലിലെ ഹൈഫ തുറമുഖം ഒക്ടോബറില്‍ 1.1 എംഎംടി ചരക്ക് കൈകാര്യം ചെയ്തു.
കഴിഞ്ഞ ആറ് മാസത്തെ ശരാശരി പ്രതിമാസ ചരക്ക് അളവിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഒക്ടോബറില്‍ ഹൈഫ തുറമുഖം കാഴ്ചവച്ചത്. ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചപ്പോള്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖത്തെ ചരക്കുനീക്കം സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ആദ്യ ഏഴ് മാസങ്ങളില്‍ (ഏപ്രില്‍-ഒക്ടോബര്‍) അദാനി പോര്‍ട്ട് കൈകാര്യം ചെയ്ത ചരക്ക് 240 എംഎംടിയിലെത്തി.
ചരക്ക് കൈകാര്യം ചെയ്ത കാര്യത്തില്‍ വര്‍ഷാടിസ്ഥാനത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനയാണു അദാനി പോര്‍ട്‌സ് കൈവരിച്ചത്. ഇന്ത്യയില്‍ മാത്രം 15 ശതമാനത്തിന്റെ വര്‍ധനയും നേടി.
ഇന്ത്യയില്‍ മാത്രം അദാനി പോര്‍ട്‌സ് മൊത്തം 13 തുറമുഖം ഓപറേറ്റ് ചെയ്യുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരള, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിലാണിത്.