ആധാര്‍ കാര്‍ഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല: സുപ്രീംകോടതി

Update: 2024-10-25 09:04 GMT
aadhaar card is not an authentic document to prove age, supreme court
  • whatsapp icon

ആധാർ കാർഡ് പ്രായം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയല്ലെന്ന് സുപ്രീംകോടതി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളിൽ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ധക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. 

 മരിച്ചയാളുടെ പ്രായം നിർണ്ണയിക്കാൻ ആധാർ കാർഡിൽ പരാമർശിച്ചിരിക്കുന്ന ജനനത്തീയതിക്ക് പകരം, സ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ജനനത്തീയതിയിൽ നിന്ന് പ്രായം കൂടുതൽ ആധികാരികമായി നിർണയിക്കാമെന്ന് രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. 2015-ലെ ജുവനൈൽ ജസ്റ്റിസ് (JJ Act) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ്. 

Tags:    

Similar News