സ്വര്‍ണവിലയില്‍ ഇടിവ്: രൂപ റെക്കോര്‍ഡ് താഴ്ച്ചയില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ ഇടിഞ്ഞ് 38,080 രൂപയില്‍ എത്തി. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4,760 രൂപയാണ് ഗ്രാമിന് വില. ഈ മാസം ഒന്നിന് പവന് 960 രൂപയാണ് കൂടിയത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000 രൂപയ്ക്ക് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് […]
;
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ ഇടിഞ്ഞ് 38,080 രൂപയില്‍ എത്തി. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4,760 രൂപയാണ് ഗ്രാമിന് വില. ഈ മാസം ഒന്നിന് പവന് 960 രൂപയാണ് കൂടിയത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000 രൂപയ്ക്ക് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1769.50 ഡോളറായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 62.50 രൂപയും എട്ട് ഗ്രാമിന് 500 രൂപയുമാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 104.5 ഡോളറിലെത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവില്‍ തുടരുന്നു. ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.51ലേക്ക് കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 41 പൈസ ഇടിഞ്ഞ് 79.36 ലേക്ക് എത്തി. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ നിക്ഷേപങ്ങള്‍ കൂടുതലായി പിന്‍വലിക്കപ്പെടുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്.
ഏറെക്കാലത്തിനുശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ആഭ്യന്തര വിപണിയിലെ അറ്റ വാങ്ങലുകാരയതിനു തുടര്‍ന്ന് ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍. സെന്‍സെക്സ് 317.52 പോയിന്റ് ഉയര്‍ന്ന് 53,451.87 ലും, നിഫ്റ്റി 81.8 പോയിന്റ് നേട്ടത്തില്‍ 15,892.65 ലും എത്തി. ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, മാരുതി സുസുക്കി ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ നേട്ടത്തിലാണ്. എന്നാല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, പവര്‍ഗ്രിഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.