റഷ്യ-യുക്രെയ്ന്‍ യുദ്ധം തേയില കയറ്റുമതിക്ക് തിരിച്ചടിയാവുന്നു

ഗുവാഹത്തി: റഷ്യ-യുക്രെയ്ന്‍ യുദ്ധം തേയില കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ടീ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടിഎഐ). നിലവില്‍ കൊവിഡ് മഹാമാരിയില്‍ ഇതിനോടകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് തേയില കയറ്റുമതി കടന്നു പോകുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളുടേയും സംഘര്‍ഷം യുദ്ധത്തിലേക്ക് നയിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നുവെന്ന് ടിഎഐ പ്രസിഡന്റ് അജയ് ജലന്‍ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ തേയില ഇറക്കുമതിയില്‍ മുന്നിലുള്ള ഇറാനുമായി പേയ്മെന്റ് പ്രശ്‌നവും കയറ്റുമതിക്കാര്‍ക്ക് മുന്നില്‍ മറ്റൊരു വെല്ലുവിളി സൃഷ്ടിക്കുന്നു. യുദ്ധ സാഹചര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ അതിവേഗത്തിലാണ് […]

Update: 2022-03-13 02:17 GMT

ഗുവാഹത്തി: റഷ്യ-യുക്രെയ്ന്‍ യുദ്ധം തേയില കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ടീ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടിഎഐ).

നിലവില്‍ കൊവിഡ് മഹാമാരിയില്‍ ഇതിനോടകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് തേയില കയറ്റുമതി കടന്നു പോകുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളുടേയും സംഘര്‍ഷം യുദ്ധത്തിലേക്ക് നയിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നുവെന്ന് ടിഎഐ പ്രസിഡന്റ് അജയ് ജലന്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ തേയില ഇറക്കുമതിയില്‍ മുന്നിലുള്ള ഇറാനുമായി പേയ്മെന്റ് പ്രശ്‌നവും കയറ്റുമതിക്കാര്‍ക്ക് മുന്നില്‍ മറ്റൊരു വെല്ലുവിളി സൃഷ്ടിക്കുന്നു. യുദ്ധ സാഹചര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ അതിവേഗത്തിലാണ് കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യ ഉള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സിലെ (സിഐഎസ്) രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ തേയില കയറ്റുമതിയുടെ അളവ് 58-65 ദശലക്ഷം കിലോഗ്രാം ആണ്. യുദ്ധം ഈ മേഖലയിലെ വ്യാപാരത്തെ ബാധിക്കും. ഇന്ത്യയ്ക്ക് ഇറാനുമായി പേയ്മെന്റ് പ്രശ്നമുണ്ട് എന്ന വസ്തുതയ്ക്കൊപ്പം, കയറ്റുമതി കണക്കുകളില്‍ രാജ്യം കുത്തനെ ഇടിവ് രേഖപ്പെടുത്തുന്നു. 2018-ലെ തേയില കയറ്റുമതി 256 ദശലക്ഷം കിലോ ആയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയും മറ്റും മൂലം 2021-ല്‍ 195.50 ദശലക്ഷം കിലോ ആയി കയറ്റുമതി കുറഞ്ഞതായി ടിഎഐ പ്രസിഡന്റ് പറഞ്ഞു. ഉല്‍പ്പാദനച്ചെലവ് സുസ്ഥിരമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ അഗ്രി-ടെക് നവീകരണങ്ങള്‍ ആവശ്യമാണന്ന് ജലാന്‍ പറഞ്ഞു.

സാങ്കേതിക വിന്യാസങ്ങള്‍ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനു പുറമേ, തേയിലത്തോട്ടങ്ങളിലെ അനുദിനം കുറഞ്ഞുവരുന്ന തൊഴിലാളികളുടെ അഭാവവും നികത്തും. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലകളിലും, അതിലുപരിയായി തേയില പോലുള്ള തൊഴില്‍ പ്രാധാന്യമുള്ള വ്യവസായങ്ങളിലും, തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിവിധ തേയില ഉത്പാദന പ്രദേശങ്ങളിലായി 30 ശതമാനത്തിനും 40 ശതമാനത്തിനും ഇടയില്‍ തൊഴിലാളി ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ തേയില ഉല്‍പ്പാദനം 2005-ല്‍ 945 ദശലക്ഷം കിലോ ആയിരുന്നത് 2021-ല്‍ 1,329 ദശലക്ഷം കിലോ ആയി ഉയര്‍ന്നു. ഇത് രാജ്യത്തെ ഉപഭോഗത്തേക്കാള്‍ കൂടുതലാണ്. ഇത് തോട്ടം ഉടമകളെ പ്രതിസന്ധിയിലാക്കുന്നു.

"ചെറുകിട തേയില കര്‍ഷകരുടെ ദ്രുതഗതിയിലുള്ള ആവിര്‍ഭാവമാണ് ഉല്‍പാദനത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം. ഉത്പാദനം 2005 ല്‍ 236 ദശലക്ഷം കിലോഗ്രാമില്‍ നിന്ന് 2021-ല്‍ 680-700 ദശലക്ഷം കിലോഗ്രാമായി ഉയര്‍ന്നു. ഇക്കാലയളവില്‍ സംഘടിത എസ്റ്റേറ്റുകളില്‍ നിന്നുള്ള തേയില ഉല്‍പാദനം 650-700 ദശലക്ഷം കിലോഗ്രാമിൽ മുരടിച്ചു നിൽക്കുകയാണ്," അജയ് ജലാന്‍ വ്യക്തമാക്കി.

Tags:    

Similar News