സെപ്റ്റംബർ മാസത്തിലെ ചരക്ക് സേവന നികുതി വരുമാനം( ജി എസ് ടി) 1,62712 കോടിരൂപയിലെത്തി. മുൻവർഷമിതെ കാലയളവിലേതിനേക്കാൾ 10 ശതമാനം കൂടുതലാണിത്. 2023- 24 സാമ്പത്തിക വർഷത്തിൽ നാലാം തവണയാണ് ജിഎസ് ടി വരുമാനം 1.60 ലക്ഷം കോടി രൂപ കവിയുന്നത്.
കേന്ദ്ര ധന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സെപ്റ്റംബറിൽ സിജിഎസ്ടി 29,818 കോടി രൂപയും എസ്ജിഎസ് ടി 37,657 കോടി രൂപയും ഐജിഎസ് ടി 83,623 കോടി രൂപയുമാണ്
ഇറക്കുമതിയിനത്തിൽ ശേഖരിച്ച 881 കോടി ഉൾപ്പെടെ 11613 കോടി സെസ്സും സമാഹരിച്ചു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷ ഇതേ സമയത്തെ വരുമാനത്തേക്കാൾ 14 ശതമാനം കൂടുതലാണ്
കേരളത്തിന്റെ വരുമാനം 12 ശതമാനം വർധനയോടെ മുൻവർഷം സെപ്റ്റംബറിലേ 2246 കോടി രൂപയിൽ നിന്ന് 2505 കോടി രൂപയായി. കേന്ദ്ര ഭരണ പ്രദേശമായ ലഡാക് ജിഎസ് ടി വരുമാനത്തിൽ 81 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. നാല്പത്തൊന്നു ശതമാനം ശതമാനം വളർച്ചയോട് കൂടി മണിപ്പൂർ തൊട്ട് പുറകിൽ. തെലുങ്കാന 33 ശതമാനവും ജെ ആൻഡ് കെ 32 ശതമാനവും അരുണാചൽ പ്രദേശ് 27 ശതമാനവും തമിഴ് നാട് 21 ശതമാനവും കർണാടക 20 ശതമാനവും മഹാരാഷ്ട്ര 17 ശതമാനവും ഗുജറാത്ത് 12 ശതമാനവും വളർച്ച രേഖപ്പെടുത്തി. മഹാരാഷ്ട്രയുടെ ജി എസ് ടി വരുമാനം 25,137 കോടി രൂപയാണ്
ഏപ്രിൽ സെപ്റ്റംബർ വരുമാനം
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ ജി എസ് ടി വരുമാനം 11 ശതമാനം വർധനയോടെ 9.92 കോടി രൂപയിലെത്തി. അതായത് പ്രതിമാസം ശരാശരി വരുമാനം 1.65 കോടി രൂപ. മുൻവർഷമിതേ കാലയളവിലേ പ്രതിമാസ ശരാശരിയെക്കാൾ 11 ശതമാനം കൂടുതൽ.
ഏപ്രിൽ - സെപ്റ്റംബറിൽ കേരളത്തിന്റെ ജി എസ് ടി പങ്ക് 15827 കോടി രൂപയാണ്. മുൻവർഷമിതേ കാലയളവിനെക്കാൾ എട്ടു ശതമാനം കൂടുതൽ. മഹാരാഷ്ട്രയുടെ വരുമാനം ഈ കാലയളവിന് 17 ശതമാനം വർധന യോടെ 72, 741 കോടി രൂപയിലെത്തിയപ്പോൾ കർണാടകയുടെ വരുമാനം 16 ശതമാനം വർധിച്ച് 36,162 കോടി രൂപയിലും തമിഴ്നാടിന്റെ വരുമാനം 12 ശതമാനം വർധിച്ച് 31778 കോടി രൂപയിലും ഗുജറാത്തിന്റെത് 14 ശതമാനം വർധനയോടെ 31,106 കോടി രൂപയിലുമെത്തി.