തുടര്‍ച്ചയായി നാലാം സെഷനിലും രൂപ മുന്നേറി

ജനുവരി 5 വെള്ളിയാഴ്ച വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ രൂപ ഡോളറിനെതിരെ 83.15 എന്ന നിലയിലായിരുന്നു

Update: 2024-01-08 05:32 GMT

യുഎസ് ഡോളറിനെതിരെ തുടര്‍ച്ചയായി നാലാം സെഷനിലും ഇന്ന് (8 ജനുവരി) രൂപ മുന്നേറി.

ആഭ്യന്തര വിപണിയിലേക്കു വിദേശ ഫണ്ടുകളുടെ വരവാണ് രൂപയ്ക്കു ഗുണകരമായത്.

ഇന്ന് രാവിലെ വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപ 9 പൈസ നേട്ടത്തോടെ 83.06 എന്ന നിലയിലെത്തി.

ജനുവരി 5 വെള്ളിയാഴ്ച വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ രൂപ ഡോളറിനെതിരെ 83.15 എന്ന നിലയിലായിരുന്നു.

ആഭ്യന്തര വിപണിയിലേക്ക് വിദേശ ഫണ്ടുകളുടെ വരവ് ഇനിയുമുണ്ടാകുമെന്നാണു വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇത് രൂപയുടെ നില കൂടുതല്‍ ശക്തമാക്കുമെന്നും കണക്കാക്കുന്നു.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപയുടെ വ്യാപാരം ആരംഭിച്ചത് 83.09 എന്ന നിലയിലാണ്.

തിങ്കളാഴ്ച ഡോളര്‍ സൂചിക 0.09 ശതമാനം ഉയര്‍ന്ന് 102.22 എന്ന നിലയിലായിരുന്നു.

ബ്രെന്റ് ക്രൂഡ് 1.12 ശതമാനം ഇടിഞ്ഞ് 77.88 ഡോളറിലെത്തി.

Tags:    

Similar News