യുപിഐ അതിര്‍ത്തി കടക്കുന്നു, കരാറിലൊപ്പിട്ട് എന്‍പിസിഐ ഇന്റര്‍നാഷണല്‍
- ഇതിലൂടെ യുപിഐ പേയ്‌മെന്റുകളുടെ ഉപയോഗം വിപുലമാകും
- വിദേശ യാത്രക്കാർക്ക് സൗകര്യപ്രദമായി ഇടപാടുകള്‍ നടത്തം നടത്താം
- ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ സേവനം ലഭ്യമാകുന്ന ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കും.
രാജ്യത്തെ പണമിടപാട് സേവനങ്ങളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന യുപിഐയുടെ സാന്നിധ്യം വിദേശ രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. ഇത് സംബന്ധിച്ച് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയു (എന്‍പിസിഐ) ടെ അനുബന്ധ സ്ഥാപനമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡു (എന്‍ഐപിഎല്‍) മായി ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് ഔട്ട് ലിമിറ്റഡ് ധാരണാപത്രം ഒപ്പുവെച്ചു.
യുപിഐ പേയ്‌മെന്റുകളുടെ ഉപയോഗം വിപുലീകരിക്കുന്നതിനൊപ്പം രാജ്യത്തിനു പുറത്ത് യാത്ര ചെയ്യുന്നവര്‍ക്കും യുപിഐ വഴി സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താന്‍ പ്രാപ്തമാക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. യുപിഐ പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്കു കൂടി സ്ഥാപിക്കുന്നതോടെ പരിധികളില്ലാതെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ ലളിതമാക്കാന്‍ ഇത് സഹായിക്കും. അതര്‍ത്തികള്‍ കടന്നുള്ള സാമ്പത്തിക കൈമാറ്റങ്ങള്‍ ലളിതമാക്കും. എന്നിങ്ങനെയുള്ള ഉദ്ദേശങ്ങള്‍ കൂടി ഇതിനു പിന്നിലുണ്ടെന്നാണ് ഡജിറ്റല്‍ സര്‍വീസ് ഔട്ട് ലിമിറ്റഡിന്റെ അഭിപ്രായം.
എന്‍പിസിഐയോടും സാമ്പത്തിക ഇക്കോസിസ്റ്റത്തോടും സഹകരിക്കുന്നതില്‍ അഭിമാനമാണെന്നാണന്നും, ഈ സഹകരണം പേയ്‌മെന്റുകള്‍ ലളിതവും സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നുമാണ് ഗൂഗിള്‍ പേ ഇന്ത്യ പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ ദീക്ഷ കൗശല്‍ അഭിപ്രായപ്പെട്ടത്.
നിലവില്‍ ക്രെഡിറ്റ് കാര്‍ഡ്, ഫോറെക്‌സ് കാര്‍ഡ് എന്നിവയിലൂടെ മാത്രമാണ് വിദേശ ഇടപാടുകള്‍ സാധ്യമാകുന്നത്.
മാത്രമല്ല, പരമ്പരാഗത പണ കൈമാറ്റ ചാനലുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പണമടയ്ക്കല്‍ ലളിതമാക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നല്‍കും. ഈ തന്ത്രപരമായ പങ്കാളിത്തം ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിദേശ ഇടപാടുകള്‍ ലളിതമാക്കുക മാത്രമല്ല, വിജയകരമായ ഡിജിറ്റല്‍ പേയ്‌മെന്റ് ഇക്കോസിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ അറിവും വൈദഗ്ധ്യവും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള അവസരമാണെന്നും' എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) സിഇഒ റിതേഷ് ശുക്ല പറഞ്ഞു.