കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വനിതാ ദിനമായ മാർച്ച് എട്ടിന് ലേഡീസ് ഒൺലി കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. കപ്പൽ യാത്രയ്ക്ക് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ 600 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എ.സി ബസ് യാത്ര അടക്കം 3640 രൂപ നൽകി സ്ത്രീകൾക്ക് യാത്രയിൽ പങ്കാളികളാകാം. അഞ്ചിനും 10 വയസിനും ഇടയിലുള്ള കുട്ടികൾക്ക് 1930 രൂപയാണ് നിരക്ക്. കൊല്ലം ബസ് സ്റ്റേഷനിൽ നിന്നും രാവിലെ 10 മണിക്ക് എ.സി ലോ ഫ്ലോർ ബസിൽ മറൈൻ ഡ്രൈവ് എത്തി അവിടെ നിന്നും അഞ്ചു മണിക്കൂർ കപ്പലിൽ അറബിക്കടലിൽ ചെലവഴിക്കുന്ന യാത്ര രാത്രി 12 ഓടെ കൊല്ലത്തു മടങ്ങിയെത്തും.
ഈ മാസത്തെ മറ്റു യാത്രകൾ
മാർച്ച് 12,25 തീയതികളിൽ ഗവി - പരുന്തും പാറ യാത്ര. 1750 രൂപയാണ് നിരക്ക്. മാർച്ച് 8ന് മൂന്നാർ യാത്ര. രാവിലെ അഞ്ചിന് ആരംഭിച്ച് പിറ്റേദിവസം രാത്രിയോടെ മടങ്ങി എത്തും- 2380 രൂപയാണ് നിരക്ക്. അതിൽ ഒരു രാത്രി എ.സി സ്ലീപ്പർ ബസിലെ താമസം, ഒരു ജീപ്പ് ട്രെക്കിങ്, ഉച്ച ഭക്ഷണം എന്നിവ ഉൾപ്പെടും. മണ്ടക്കാട് ഉത്സവം പ്രമാണിച്ച് മാർച്ച് 8,11 എന്നീ ദിവസങ്ങളിലായി മണ്ടക്കാട് യാത്ര ഉണ്ടായിരിക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന യാത്ര ആറ്റുകാൽ, ആഴിമല,ചെങ്കൽ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി, മണ്ടക്കാട് പൊങ്കാല ഇട്ട ശേഷം മടങ്ങി എത്തും. 610 രൂപയാണ് ചാർജ്.
യാതൊരു ശാരീരിക ക്ലേശവും കൂടാതെ ഒരു ദിവസം സന്തോഷകരമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കായി മാർച്ച് എട്ടിന് ഒരുക്കിയിരിക്കുന്ന യാത്രയാണ് മാംഗോ മെഡോസ്. ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാർക്കിലേക്കുള്ള യാത്രയ്ക്ക് 1780 രൂപയാണ് ഒരാൾക്ക് നിരക്ക്. പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, പാർക്ക് എൻട്രി ഫീ, പാർക്കിനുള്ളിലെ എല്ലാ ആക്റ്റിവിറ്റി ഫീസുകളും ഈ പാക്കേജിൽ ഉൾപ്പെടും.
മാർച്ച് 9 ന് ഇല്ലിക്കൽ കല്ല് -ഇലവീഴാ പൂഞ്ചിറ യാത്രയും പൊന്മുടി യാത്രയും ഉണ്ടായിരിക്കും.. യഥാക്രമം 820, 770 എന്നിങ്ങനെ ആണ് നിരക്കുകൾ. മാർച്ച് 13 നാണ് ആറ്റുകാൽ പൊങ്കാല.. കൊല്ലത്തു നിന്നും എ.സി ലോ ഫ്ലോർ ബസിൽ പോയി പൊങ്കാല ഇട്ടു വരുന്നതിനു 620 രൂപയാണ് നിരക്ക്. പൊങ്കാല ഇടാനുള്ള സ്ഥലം, അടുപ്പ് കല്ലുകൾ, കലം, ഭക്ഷണം എന്നിവയ്ക്കുള്ള ഏർപ്പാടുകൾ ചെയ്യുന്നതായിരിക്കും.
മാർച്ച് 13 ന്റെ സൈലന്റ് വാലി രാത്രി 9 മണിക്ക് കൊല്ലത്തു നിന്നും പുറപ്പെടും. പാലക്കാട്, കോട്ട, കാൽപാത്തി, മലമ്പുഴ, കുഞ്ചൻ നമ്പ്യാർ സ്മാരകം, വരിക്കാശേരി മന, സൈലന്റ് വാലി, കാഞ്ഞിരപ്പുഴ ഡാം എന്നി സ്ഥലങ്ങൾ കണ്ട ശേഷം 15 ന് രാത്രി മടങ്ങി എത്തും. സൈലന്റ് വാലി എൻട്രി ഫീ, ജീപ്പ് ഫീ, രണ്ടു നേരത്തെ ഭക്ഷണം എന്നിവ ഉൾപ്പെടുന്ന പാക്കേജിന് 3080 രൂപയാണ് നിരക്ക്.
മാർച്ച് 15 ന്റെ പാണിയേലി പോര്, 16 ന്റെ വാഗമൺ 22 ന്റെ ശിവ ക്ഷേത്രങ്ങൾ ഇവയെല്ലാം രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച് രാത്രി 10 മണിയോടെ കൊല്ലത്തു മടങ്ങി എത്തും. കൊല്ലത്തു നിന്നുള്ള ആദ്യ നിലമ്പൂർ യാത്ര 20 ന് രാത്രി 9 മണിക്ക് ആരംഭിക്കും. മാർച്ച് 27 ന്റെ മൂകാംബിക യാത്ര ഉച്ചക്ക് ആരംഭിക്കും. തൃപ്രയാർ, ചമ്രവട്ടം, ഉഡുപ്പി, അനന്തപുര ക്ഷേത്രം, പറശ്ശിനി കടവ് മുത്തപ്പൻ ക്ഷേങ്ങ്രൾ സന്ദർശിക്കും.
അന്വേഷങ്ങൾക്ക് 9747969768, 9995554409,7592928817