സിംഗപ്പൂരിനെന്താ പ്രത്യേകത? ജനകോടികളുടെ ഒഴുക്ക് തുടരുന്നു

  • 2024ല്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചത് 19 ലക്ഷം ഇന്ത്യാക്കാര്‍
  • മികച്ച വളര്‍ച്ചാനിരക്കും ആകര്‍ഷണീയതയും സിംഗപ്പൂരിനെ യാത്രികരുടെ പ്രിയ ഇടമാക്കുന്നു
  • ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തിയത് ചൈനയില്‍നിന്നും
;

Update: 2025-02-05 03:50 GMT
16.5 million tourists visited singapore last year
  • whatsapp icon

സിംഗപ്പൂരിനെന്തെങ്കിലും പ്രത്യേകത ഉണ്ടോ? വിനോദ സഞ്ചാരികളുടെ പ്രളയമാണ് ഈ കൊച്ചു നാട്ടില്‍. കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത് 16.5 ദശലക്ഷം പേരായിരുന്നു. ഇതില്‍ 1.09 ദശലക്ഷം ഇന്ത്യാക്കാരും ഉള്‍പ്പെടും. ഈ കണക്കുകള്‍ നിരത്തിയത് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് (എസ്ടിബി) ആണ്.

സ്ഥിരമായ വളര്‍ച്ചാ നിരക്കും സിംഗപ്പൂരിന്റെ ആകര്‍ഷണീയതയും വൈവിധ്യവല്‍ക്കരണവും ഇവിടേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതായി ടൂറിസം ബോര്‍ഡ് പറയുന്നു. ഒപ്പം വിവിധ കലാ പരിപാടികളും യാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന ദൃശ്യങ്ങളും എല്ലാം ഈ കൊച്ചുനാട്ടില്‍ വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആര്‍ക്കും പരിഭവവും പരാതിയുമില്ല. ഒഴിവുകാലം മനോഹരമാക്കാന്‍ അതുകൊണ്ടുതന്നെ യാത്രികര്‍ ഇവിടം തെരഞ്ഞെടുക്കുന്നത് സ്വാഭാവികം.

ഡാറ്റ പ്രകാരം ചൈന (3.08 ദശലക്ഷം), ഇന്തോനേഷ്യ (2.49 ദശലക്ഷം), ഇന്ത്യ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. വര്‍ഷം തോറും ആരോഗ്യകരമായ വളര്‍ച്ച പ്രകടമാക്കിയ മറ്റ് വിപണികളില്‍ ജപ്പാന്‍, തായ്വാന്‍, യുകെ, യുഎസ്എ എന്നിവ ഉള്‍പ്പെടുന്നു. ചൈനയുമായുള്ള 30 ദിവസത്തെ മ്യൂച്വല്‍ വിസ ഇളവുകളും എയര്‍ കണക്റ്റിവിറ്റിയില്‍ സിംഗപ്പൂരിന്റെ ശക്തമായ വളര്‍ച്ചയും കൂടുതല്‍ സഞ്ചാരികള്‍ എത്താന്‍ കാരണമായതായി എസ്ടിബി ഡയറക്ടര്‍ മാര്‍ക്കസ് ടാന്‍ അറിയിച്ചു.

സന്ദര്‍ശകരുടെ വരവിലെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് കാരണമായ മറ്റ് പ്രധാന ഘടകങ്ങളില്‍ സിംഗപ്പൂരിലെ ജീവിതശൈലി പരിപാടികളുടെയും സംഗീത പരിപാടികളുടെയും കലണ്ടര്‍ ഉള്‍പ്പെടുന്നു.

വിനോദസഞ്ചാര മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും സന്ദര്‍ശകരുടെ വരവ് വര്‍ധിപ്പിക്കുന്നതിനും ചെലവിടുന്നതിനും പരിസരങ്ങളിലെ കുടുംബ-സൗഹൃദങ്ങള്‍ സഹായകമാണെന്ന് ടാന്‍ പറഞ്ഞു.2025ല്‍ ഈ വളര്‍ച്ചാ പാത തുടരുന്നതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സൗഹൃദത്തിന് 2025-ല്‍ 60 വര്‍ഷം തികയുന്നുവെന്ന് ടാന്‍ പറഞ്ഞു. 

Tags:    

Similar News