കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് വി-ഗാർഡ് ഓഹരികൾ

  • വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 5.77 ശതമാനം ഉയർന്നു
  • ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 3.51 ശതമാനം നേട്ടത്തിൽ
  • ആസ്റ്റർ ഓഹരികൾ 5.53 ശതമാനം ഇടിഞ്ഞു

Update: 2024-08-12 13:01 GMT

ഓഗസ്റ്റ് 12ലെ വ്യാപാരത്തിൽ വി-ഗാർഡ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6.08 ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 503.25 രൂപയിലാണ്. ഏകദേശം 13.13 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 20613 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 527.55 രൂപയും താഴ്ന്ന വില 281 രൂപയുമാണ്.

വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 5.77 ശതമാനം നേട്ടത്തോടെ 190.94 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 4.99 ശതമാനം ഉയർന്ന് 332.35 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.52 ശതമാനം വർധനയോടെ 209.92 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.42 ശതമാനം നേട്ടം നൽകി 551.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 1.86 ശതമാനം ഉയർന്നു.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 3.51 ശതമാനം വർധനയോടെ 51.59 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 1.86 ശതമാനം നേട്ടത്തോടെ 201.24 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 0.51 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.60 ശതമാനവും ധനലക്ഷ്മി ബാങ്ക് 5.83 ശതമാനവും ഇടിഞ്ഞു.

ആസ്റ്റർ ഓഹരികൾ 5.53 ശതമാനം താഴ്ന്ന് 385.50 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 3.10 ശതമാനം ഇടിഞ്ഞ് 238.85 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.83 ശതമാനം നഷ്ടത്തോടെ 219.19 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.29 ശതമാനം നഷ്ടം നൽകി 2325.25 രൂപയിൽ ക്ലോസ് ചെയ്തു.

Full View


Tags:    

Similar News