കേരള കമ്പനികൾ ഇന്ന്; 17% ഉയർന്ന് കിറ്റെക്സ് ഓഹരികൾ

  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിവ് തുടരുന്നു
  • ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.30 ശതമാനം നേട്ടത്തിൽ
  • ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.84 ശതമാനം നേട്ടം നൽകി

Update: 2024-08-06 13:08 GMT

ഓഗസ്റ്റ് ആറിലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 17 ശതമാനം ഉയർന്ന ഓഹരികൾ 246.64 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 42.19 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1512 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 287.60 രൂപയും താഴ്ന്ന വില 173.60 രൂപയുമാണ്. 

ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.84 ശതമാനം നേട്ടം നൽകി 379 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.86 ശതമാനം ഉയർന്ന് 43.80 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.72 ശതമാനം വർധനയോടെ 2600.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.46 ശതമാനം നേട്ടത്തോടെ 322.95 രൂപയിൽ ക്ലോസ് ചെയ്തു. വി-ഗാർഡ് ഓഹരികൾ 0.39 ശതമാനം നേട്ടമുണ്ടാക്കി. 

ബാങ്കിങ് ഓഹരികൾ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.30 ശതമാനം നേട്ടത്തോടെ 49.97 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 0.40 ശതമാനവും ഫെഡറൽ ബാങ്ക് 0.77 ശതമാനവും സിഎസ്ബി ബാങ്ക് 1.06 ശതമാനവും ധനലക്ഷ്മി ബാങ്ക് 4.53 ശതമാനവും ഇടിഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിവ് തുടരുന്നു. ഓഹരികൾ അഞ്ചു ശതമാനം ഇടിഞ്ഞ് 2290.45 രൂപയിലെത്തി. പോപ്പുലർ ഓഹരികൾ 4.53 ശതമാനം താഴ്ന്ന് 231.59 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.98 ശതമാനം നഷ്ടത്തോടെ 1787.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 1.73 ശതമാനം ഇടിവിൽ 223.85 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.59 ശതമാനം നഷ്ടം നൽകി.

Full View


Tags:    

Similar News