കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ഹാരിസൺസ് മലയാളം ഓഹരികൾ
- ജിയോജിത് ഓഹരികൾ 4.83 ശതമാനം ഇടിഞ്ഞു
- കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ഓഹരികൾ 4.61 ശതമാനം നേട്ടത്തിൽ
- ധനലക്ഷ്മി ബാങ്ക് 2.44 ശതമാനം ഉയർന്നു
ഓഗസ്റ്റ് ഒൻപതിൽ വ്യാപാരത്തിൽ ഹാരിസൺസ് മലയാളം ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6.90 ശതമാനം ഉയർന്ന ഓഹരികൾ 246.5 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 2.5 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 427 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 258.43 രൂപയും താഴ്ന്ന വില 129.15 രൂപയുമാണ്.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ഓഹരികൾ 4.61 ശതമാനം നേട്ടത്തോടെ 325.65 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 3.26 ശതമാനം ഉയർന്ന് 204.77 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.10 ശതമാനം വർധനയോടെ 180.53 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.93 ശതമാനം നേട്ടം നൽകി 2379.80 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.55 ശതമാനം നേട്ടത്തോടെ 408.05 രൂപയിലെത്തി.
ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 2.44 ശതമാനം ഉയർന്ന് 43.22 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 1.95 ശതമാനം നേട്ടം നൽകി 197.56 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സിഎസ്ബി ബാങ്ക് 1.08 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.24 ശതമാനവും ഉയർന്നു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.28 ശതമാനം ഇടിഞ്ഞു.
ജിയോജിത് ഓഹരികൾ 4.83 ശതമാനം താഴ്ന്ന് 104.68 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 3.84 ശതമാനം ഇടിഞ്ഞ് 491.85 രൂപയിൽ ക്ലോസ് ചെയ്തു.കിറ്റെക്സ് ഓഹരികൾ 3.02 ശതമാനം നഷ്ടത്തോടെ 241.11 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 1.52 ശതമാനം ഇടിവിൽ 395.90 രൂപയിലെത്തി. പോപ്പുലർ ഓഹരികൾ 0.95 ശതമാനം നഷ്ടം നൽകി 234.27 രൂപയിൽ ക്ലോസ് ചെയ്തു.