കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ജിയോജിത് ഓഹരികൾ

  • ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 3.84 ശതമാനം നേട്ടത്തിൽ
  • ഫെഡറൽ ബാങ്ക് ഓഹരികൾ അര ശതമാനം ഉയർന്നു
  • കിറ്റെക്സ് ഓഹരികൾ 6.90 ശതമാനം ഇടിഞ്ഞു

Update: 2024-08-20 14:09 GMT

ഓഗസ്റ്റ് 20ലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.11 ശതമാനം ഉയർന്ന ഓഹരികൾ 110.28 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 113 രൂപയാണ്. ഏകദേശം 18.26 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2507 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 125.50 രൂപയും താഴ്ന്ന വില 49 രൂപയുമാണ്.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 3.84 ശതമാനം നേട്ടത്തോടെ 45.69 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 3.32 ശതമാനം വർധനയോടെ 499.05 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 3.05 ശതമാനം ഉയർന്ന് 208.38 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.90 ശതമാനം നേട്ടം നൽകി 1875.30 രൂപയിലെത്തി.

ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് അര ശതമാനം ഉയർന്നു. ധനലക്ഷ്മി ബാങ്ക് നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഈസഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

കിറ്റെക്സ് ഓഹരികൾ 6.90 ശതമാനം ഇടിഞ്ഞ് 344.31 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.76 ശതമാനം നഷ്ടത്തോടെ 2074.40 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 2.86 ശതമാനം ഇടിവിൽ 222.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News