മാസ്റ്റർ കംപോണന്‍റ്സ് ഇഷ്യൂ വില 140 രൂപ
- സെപ്റ്റംബർ 18-ന് ആരംഭിച്ചു 21-ന് അവസാനിക്കും
- ഒരു ലോട്ടിൽ 1000 ഓഹരികൾ
- സെപ്റ്റംബർ 29 ലിസ്‌റ്റ് ചെയ്യും.
ഇലക്ട്രിക്കൽ, മെഡിക്കൽ, വ്യാവസായിക, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ ഉയർന്ന ഗുണമേന്മയുള്ള ഘടകവസ്തുക്കള്‍ നിർമിക്കുന്ന മാസ്റ്റർ കോംപിനേൻറ്സ് ഇഷ്യുവഴി 15.43 കോടി രൂപ സമാഹരിക്കും. ഇഷ്യൂ സെപ്റ്റംബർ 18-ന് ആരംഭിച്ചു 21-ന് അവസാനിക്കും. എൻഎസ്ഇ എസ്എംഇ -യിൽ സെപ്റ്റംബർ 29 ലിസ്‌റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 140 രൂപയാണ് വില. കുറഞ്ഞത് 1000 ഓഹരികൾക്ക് അപേക്ഷിക്കണം. 9.80 കോടി രൂപയുടെ പുതിയ ഓഹരികളും 5.63 കോടി രൂപയുടെ ഓഫർ ഫോർ സെയിൽ ഉൾപ്പെടുന്നതാണ് ഇഷ്യൂ. പ്രവർത്തന മൂലധനത്തിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് ഇഷ്യൂ തുക ഉപയോഗിക്കുക.
ഉയർന്ന ഗുണമേന്മയുള്ള പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ഘടകങ്ങള്‍ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മാസ്റ്റർ കംപോണന്‍റ്സ്. കമ്പനിക്ക് തെർമോപ്ലാസ്റ്റിക് ഇൻജക്ഷൻ മോൾഡിംഗ്, തെർമോസെറ്റ് ഇൻജക്ഷൻ മോൾഡിംഗ്, തെർമോസെറ്റ് ട്രാൻസ്ഫർ മോൾഡിംഗ്, കംപ്രഷൻ മോൾഡിംഗ് തുടങ്ങിയവയാണ് കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങള്‍.
മുംബൈ-പൂന ഹൈവേയിൽ നാസിക്കിലാണ് മാസ്റ്റർ കോംപോണെന്‍റ്സിന്‍റെ ഉത്പാദന കേന്ദ്രം. ഇവിടെ 60-450 ടൺ വരെ ശേഷിയുണ്ട്, ഒരു ഗ്രാം മുതൽ 1500 ഗ്രാം വരെ ഭാരമുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാന്‍ കമ്പനിക്കു സാധിക്കും.
മൂന്നു ഫാക്ടറികളും 120-ലധികം ജീവനക്കാരുമുള്ള മാസ്റ്റർ ഗ്രൂപ്പിന്റെ ഭാഗമാണ് 1999 -ല്‍ പ്രവർത്തനം തുടങ്ങിയ മാസ്റ്റർ കോംപോണന്റ്സ് ലിമിറ്റഡ്. ശ്രീകാന്ത് ജോഷിയാണ് കമ്പനിയുടെ സിഇഒ. മാസ്റ്റർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയാണ് മാസ്റ്റർ മോൾഡ് പ്രൈവറ്റ് ലിമിറ്റഡ്, എല്ലാത്തരം ഇഞ്ചക്ഷൻ, കംപ്രഷൻ, ട്രാൻസ്ഫർ മോൾഡുകളുടെയും ഡിസൈനിംഗ്, എന്നിവയുടെ നിർമാതാക്കളാണ് ഇവർ.