60,000 കടന്നില്ല 'മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെച്ച്‌ സ്വർണം'

Update: 2024-11-01 04:41 GMT

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയും പവന് 560 രൂപ കുറഞ്ഞ് 59080 രൂപയുമായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പവന് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് താഴ്ന്നത്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്.

18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 6085 രൂപയായി. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് 3 രൂപ കുറഞ്ഞ് 103 രൂപയിലാണ് വ്യാപാരം. 

 കേരളത്തിലെ സ്വർണ്ണ വില ഇന്നലെ ചരിത്രത്തിലെ ഏറ്റവു ഉയർന്ന നിലയിലായിരുന്നു. പവന് 59,640 രൂപയും, ഗ്രാമിന് 7,455 രൂപയുമായിരുന്നു വില. കഴിഞ്ഞ നാല് ദിവസം കൊണ്ട് 2000 രൂപയാണ് സ്വർണ്ണത്തിന് കൂടിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും, നവംബർ ആദ്യ വാരം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, അമേരിക്കൻ ഫെ‍ഡ് റിസ‍ർവ് പലിശ കുറയ്ക്കുമെന്ന റിപ്പോർട്ടുകളുമെല്ലാം സ്വർണ്ണ വില വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

Tags:    

Similar News