ഇന്നൊരുല്‍പ്പം വിശ്രമം; സ്വര്‍ണ വിലയില്‍ മാറ്റമില്ല

  • രണ്ട് മാസത്തിനുള്ളില്‍ 8,000 രൂപയിലേറെയാണ് വര്‍ധനവുണ്ടായത്.
  • പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഡോളറിന്റെ കുതിപ്പുമൊക്കെയാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് പിന്നില്‍.
  • 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5690 രൂപയാണ്.

Update: 2024-04-17 05:33 GMT

ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 6795 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 54360 രൂപ. ഇന്നലെയോടെ ചരിത്ര നെറുകയിലാണ് സ്വര്‍ണ വില എത്തി നില്‍ക്കുന്നത്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6795 രൂപയും പവന് 720 രൂപയും വര്‍ധിച്ച് 54360 രൂപയിലുമാണ് ഇന്നലെ സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം.

ഇറാന്‍- ഇസ്രായേല്‍ യുദ്ധഭീതി സ്വര്‍ണ വില ഉയരാന്‍ കാരണായിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിന് നിലവില്‍ തിരിച്ചടി നല്‍കേണ്ടെന്ന തീരുമാനത്തിലാണ് ഇസ്രായേല്‍. അതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഏപ്രില്‍ 1 ന് സ്വര്‍ണം പവന് വില 50,400 രൂപയായിരുന്നു. ഏപ്രില്‍ 2 ന് സ്വര്‍ണം പവന് വില 50680 രൂപയായിരുന്നു. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഏപ്രില്‍ രണ്ടിലേത് തന്നെയാണ്. ഏപ്രില്‍ 9 ന് സ്വര്‍ണ വില രണ്ട് തവണയാണ് വര്‍ധിച്ചത്. രാവിലെ പവന് 52600 രൂപയും, വൈകുന്നേരം പവന് 52800 രൂപയുമായിരുന്നു.

സ്വര്‍ണം ട്രൊയ് ഔണ്‍സിന് 2380.20 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ നിരക്ക്.

Tags:    

Similar News