സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 61,640 രൂപയിലും, ഗ്രാമിന് 40 കുറഞ്ഞ് 7,705 രൂപയിലുമാണ് വ്യാപാരം.18 കാരറ്റ് സ്വര്‍ണ വിലയിലും ഇടിവുണ്ട്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,365 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 50,920 രൂപയിലുമാണ് വ്യാപാരം. അതേസമയം വെള്ളി വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 104 രൂപയായി.
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില കുറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനമാണ് സ്വര്‍ണവില കുറയാന്‍ കാരണം. ബജറ്റിനു പിന്നാലെ ഇന്ന് രൂപയുടെ മൂല്യം റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയത്. ഇതും സ്വർണ വില കുറയാൻ കാരണമായി. വരും ദിവസങ്ങളിലും ഇടിവിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.