ഗോള്‍ഡന്‍ പഞ്ച്! വിലയില്‍ പുതിയ റെക്കോര്‍ഡുമായി പൊന്ന്
- പവന് 120 രൂപ കൂടി വര്‍ധിച്ചു
- ഗ്രാമിന് 7610 രൂപ
- പവന്‍ 60880 രൂപ
പിന്നോട്ടില്ലെന്ന സൂചനയുമായി സംസ്ഥാനത്തെ സ്വര്‍ണവിപണി. സാധാരണക്കാന്റെ കണ്ണുതള്ളുന്ന കുതിപ്പാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയിലുണ്ടായത്. ദിനംപ്രതി വിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ പൊന്ന് തീര്‍ത്തുകൊണ്ടിരിക്കുന്നു. ഇന്നും സ്വര്‍ണത്തിന് വില വര്‍ധിച്ചിട്ടുണ്ട്.
ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇത് പുതിയ റെക്കോര്‍ഡാണ്. വിലയിലെ റെക്കോര്‍ഡുകള്‍ ദിനംപ്രതി പൊന്ന് മാറ്റി എഴുതിക്കൊണ്ടിരിക്കുന്നു. ഇന്ന് ഗ്രാമിന് 7610 രൂപയും പവന് 60880 രൂപയുമാണ് വിപണിവില. സാധാരണക്കാരന് അപ്രാപ്യമാകുന്ന നിലയിലാണ് ഇപ്പോള്‍ പൊന്നിന്റെ കുതിപ്പ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്നും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 6285 രൂപയാണ് ഇന്നത്തെ നിരക്ക്. 61000 എന്ന നാഴിക്കല്ല് പിന്നിടാന്‍ ഇനി വലിയ കുതിപ്പ് വേണ്ടിവരില്ല.
ഇതോടൊപ്പം വെള്ളിവില ഇന്ന് സെഞ്ച്വറിയിലെത്തി. ഗ്രാമിന് രണ്ടു രൂപ വര്‍ധിച്ചാണ് വില 100-ല്‍ എത്തിയത്.
അന്താരാഷ്ട സ്വര്‍ണവിപണയില്‍ സ്വര്‍ണവില ഉയരുകയാണ് . സംസ്ഥാനത്ത് വില ഉയരാന്‍ ഇതും പ്രധാന കാരണമാണ്. ജനുവരി സ്വര്‍ണവിലയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നത് തുടരുകയാണ്. മുന്‍പ് ചിന്തിക്കാനാകാത്ത വിലയിലാണ് ഇന്ന് സ്വര്‍ണം. ഇനി ബജറ്റില്‍ പൊന്നിന് ഇറക്കുമതി നികുതി വര്‍ധിക്കുകയാണെങ്കില്‍ വില ഇനിയും വര്‍ധിക്കും എന്നുറപ്പാണ്.