ഇന്നും വിലവര്‍ധന; ബജറ്റ് കാത്ത് സ്വര്‍ണവിപണി

  • പവന് 120 രൂപ വര്‍ധിച്ചു
  • സ്വര്‍ണം ഗ്രാമിന് 7745 രൂപ
  • പവന്‍ 61960 രൂപ

Update: 2025-02-01 04:35 GMT

ബജറ്റിനുമുമ്പും സ്വര്‍ണവിലയിലെ കുതിപ്പിന് മാറ്റമൊന്നുമില്ല. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇനി ഇറക്കുമതി നികുതി പ്രഖ്യാപിക്കപ്പെട്ടാല്‍ വീണ്ടും വര്‍ധിക്കാനുള്ള സാധ്യത നിലനില്‍നില്‍ക്കുകയുമാണ്.

ദിനംപ്രതി റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചാണ് പൊന്ന് വിപണി വാഴുന്നത്. ഗ്രാമിന് 7745 രൂപയും പവന് 61960 രൂപയുമായിവില ഉയര്‍ന്നു. ഇനി 40 രൂപയുടെ കുറവ് മാത്രമാണ് സ്വര്‍ണവില 62000 രൂപയിലേക്കെത്താനുള്ളത്.

18 കാരറ്റ് സ്വര്‍ണ വിലയും തുടര്‍ച്ചയായി ഉയരുന്നു.ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6395 രൂപയിലെത്തി. എന്നാല്‍ ഇന്ന് വെള്ളിവിലയില്‍ വര്‍ധനവുണ്ടായില്ല. ഗ്രാമിന് 101 രൂപ നിരക്കില്‍ വ്യാപാരം തുടരുന്നു.

ഈ നില തുടരുകയും, കേന്ദ്ര ബജറ്റില്‍ രണ്ട് ശതമാനം ഇറക്കുമതി ചുങ്കം കൂട്ടുകയും ചെയ്താല്‍ സ്വര്‍ണവില ഗ്രാമിന് 8000 രൂപയ്ക്ക് അടുത്ത് എത്താം.

അതേസമയം അന്താരാഷ്ട്രമാര്‍ക്കറ്റില്‍ സ്വര്‍ണ ഔണ്‍സിന് 2800 ഡോളര്‍ കടന്നു. 

Tags:    

Similar News