സ്വര്‍ണത്തിന് പൊന്നുവില! പവന് 63000 കടന്നു
- പവന് വര്‍ധിച്ചത് 760 രൂപ
- സ്വര്‍ണം ഗ്രാമിന് 7905 രൂപ
- പവന്‍ 63240 രൂപ
;
സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. വിലയിലെ കുതിപ്പുകണ്ട് അന്തം വിട്ടിരിക്കുകയാണ് ഉപഭോക്താക്കള്‍. ഇപ്പോള്‍ പവന് 63000 എന്ന കടമ്പയും പൊന്ന് പിന്നിട്ടു.
സ്വര്‍ണം ഗ്രാമിന് ഇന്ന് 95 രൂപയാണ് വര്‍ധിച്ചത്. പവന് 760 രൂപയും കൂടി. സാധാരണക്കാര്‍ക്ക് ചിന്തിക്കാവുന്നതില്‍ അപ്പുറത്താണ് ഇപ്പോള്‍ സ്വര്‍ണത്തിന്റെ ചലനം. ഇന്ന് ഗ്രാമിന് 7905 രൂപയും പവന് 63240 രൂപയുമായി വിലഉയര്‍ന്നു. എല്ലാം റെക്കോര്‍ഡാണ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമടക്കം കണക്കാക്കിയാല്‍ 68000-ല്‍ അധികം നല്‍കേണ്ടിവരും. പണിക്കൂലി വര്‍ധിക്കുന്നതിന് അനുസരിച്ച് ആഭരണവിലയിലും വര്‍ധനവും ഉണ്ടാകും.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6535 രൂപയിലേക്കുയര്‍ന്നു. ഇന്ന് വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന്
രണ്ടുരൂപ വര്‍ധിച്ച് 106 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
യുഎസ്-ചൈന വ്യാപാരയുദ്ധം പൊട്ടിപ്പുറപ്പെട്ടത് സ്വര്‍ണവിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഇതോടൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ചയും ഒരു ഘടകമാണ്.
ഇന്നലെയും സ്വര്‍ണവിപണിയില്‍ വന്‍കുതിപ്പാണ് ഉണ്ടായത്. ഗ്രാമിന് 105 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ഇന്ന് പത്ത് രൂപയുടെ കുറവ് മാത്രമാണ് വര്‍ധനയില്‍ ഉണ്ടായത്. ഈ കുതിപ്പ് തുടര്‍ന്നാല്‍ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ സാധാരണക്കാര്‍ക്ക് പ്രതിസന്ധിയാകും.