പൊട്ടിത്തെറിച്ച് സ്വര്‍ണവില; ഇന്ന് വര്‍ധിച്ചത് 840 രൂപ
- സുവര്‍ണ കുതിപ്പ് 63000-ത്തിലേക്കോ?
- സ്വര്‍ണം ഗ്രാമിന് 7810 രൂപ
- പവന്‍ 62480 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. 7810 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 62480 രൂപയിലുമെത്തി. പവന് 63000 ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ സ്വര്‍ണ വില കുതിക്കുന്നത്.
ബജറ്റില്‍ ഇറക്കുമതി നികുതി വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ വലിയവ്യത്യാസം വിലയില്‍ ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ യുഎസിന്റെ വ്യാപാരയുദ്ധ നീക്കങ്ങളും രൂപയുടെമൂല്യത്തിലെ ഇടിവും സ്വര്‍ണവിപണിയെ സ്വാധീനിച്ചു. ക്രിപ്‌റ്റോ കറന്‍സികളുടെ വിലവരെ കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ നിക്ഷേപത്തിന് അനുയോജ്യം സ്വര്‍ണമാണ് എന്ന തിരിച്ചറിവ് വില വര്‍ധിക്കാന്‍ കാരണമാണ്.
കഴിഞ്ഞദിവസം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 320 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. എന്നാല്‍ ഈ ട്രെന്‍ഡ് നീണ്ടുനിന്നില്ല. ഒരാഴ്ചക്കുശേഷമാണ് സ്വര്‍ണവില കുറഞ്ഞത് എന്ന നേട്ടം ഉണ്ടായി എന്നതുമാത്രമായിരുന്നു നേട്ടം.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളിവിലയില്‍ ഇന്ന് വ്യത്യാസമില്ല. ഗ്രാമിന് 104 രൂപയാണ് ഇന്നത്തെ വിപണിവില.