ആശ്വാസം! സ്വര്‍ണവില ഇന്നും താഴോട്ട്

  • പവന് ഇന്ന് കുറഞ്ഞത് 240 രൂപ
  • ഗ്രാമിന് 7510 രൂപ
  • പവന്‍ 60080 രൂപ

Update: 2025-01-28 04:41 GMT

സ്വര്‍ണവിപണിയില്‍ താല്‍ക്കാലിക ആശ്വാസത്തിന്റെ ലക്ഷണങ്ങള്‍. പൊന്നിന് ഇന്നും വില കുറഞ്ഞു, ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7510 രൂപയും പവന് 60080 രൂപയുമായി.

ഇന്നലെയും സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.

ഈമാസം 24 ന് സൃഷ്ടിച്ച പവന് 60440 എന്ന വിലയില്‍ നിന്ന് 360 രൂപ ഇതുവരെ കുറഞ്ഞെങ്കിലും വില ഇപ്പോഴും അറുപതിനായിരത്തിന് മുകളില്‍ത്തന്നെയാണ്.

മൂന്നാഴ്ച കൊണ്ട് 3200 രൂപ വര്‍ധിച്ചശേഷമാണ് സ്വര്‍ണവിലയില്‍ ഇപ്പോള്‍ രണ്ടുദിവസമായി ഉണ്ടാകുന്ന തിരിച്ചിറക്കം. യുഎസ് പ്രസിഡന്റിന്റെ പ്രവചനാതീതമായ നയങ്ങളും ഡോളറിന്റെ കുതിപ്പും പൊന്നിന് അനുകൂലമാണ്. ഇനി വരാനിരിക്കുന്ന ഫെഡ് റിസര്‍വ് യോഗവും കേന്ദ്ര ബജറ്റും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്ന കാര്യങ്ങളുമാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയില്‍ ഇന്ന് വ്യത്യാസമില്ല. ഗ്രാമിന് 98 രൂപതന്നെയാണ് വിപണിവില. 

Tags:    

Similar News