സര്‍വകാലത്തിളക്കത്തില്‍ സ്വര്‍ണവിപണി

  • പവന് ഇന്ന് വര്‍ധിച്ചത് 680 രൂപ
  • സ്വര്‍ണം ഗ്രാമിന് 7595 രൂപ
  • പവന്‍ 60760 രൂപ

Update: 2025-01-29 04:46 GMT

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. റെക്കോര്‍ഡുകള്‍ പലതും ഇവിടെ പഴങ്കഥയായി. രണ്ടു ദിവസം വില കുറഞ്ഞത് ഇങ്ങനെയൊരു കുതിപ്പിനായിരുന്നുവോ എന്നാണ് സാധാരണക്കാരുടെ പ്രതികരണം. ഇന്ന് പൊന്നുവില സര്‍വകാല റെക്കോര്‍ഡിട്ട് ഈ ദിനം സ്വന്തം പേരിലാക്കി. ഗ്രാമിന് 85 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. പവന് 680 രൂപയും ഉയര്‍ന്നു.

സ്വര്‍ണം ഗ്രാമിന് 7595 രൂപയും പവന് 60760 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6275 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 98 രൂപയാണ് വിപണി വില. ഈ നിലയ്ക്ക് പോയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് പണിക്കൂലിയും നികുതിയും എല്ലാം ചേര്‍ത്ത് 65000ത്തിനുമുകളില്‍ വിലയാകും.

യുഎസ് പ്രസിഡന്റിന്റെ നയങ്ങളും ഡോളറിന്റെ കുതിപ്പും എന്നും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഇതോടൊപ്പം ശനിയാഴ്ച അവതരിപ്പിക്കപ്പെടുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി കതീരുവ വര്‍ധിപ്പിക്കുമെന്ന ശക്തമായ സൂചനകളും നിലവിലുണ്ട്. ആഗോളതലത്തില്‍ ഉണ്ടാകാനിടയുള്ള വ്യാപാരയുദ്ധ സാധ്യതകളും പൊന്നിന് മാറ്റുകൂട്ടുന്നു.

ഓഹരിവിപണിയിലെ തിരുത്തലുകളും സ്വര്‍ണവിപണിയില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് കണ്ട മാസമാണ് ജനുവരി. ഈ മാസമാദ്യം പവന് 57200 രൂപയായിരുന്നു വില. ഈ മാസം 22 ന് 60000 എന്ന കടമ്പയും പൊന്ന് പിന്നിട്ടു. ഇതുവരെ മൂവായിരത്തിനുമേല്‍ രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായത്.

അന്താരാഷ്ട സ്വര്‍ണവിപണയില്‍ സ്വര്‍ണവില ഉയരുകയാണ് . സംസ്ഥാനത്ത് വില ഉയരാന്‍ ഇതും പ്രധാന കാരണമാണ്. 

Tags:    

Similar News