സ്വര്‍ണവില ഉയര്‍ന്നു; പവന് വര്‍ധിച്ചത് 120 രൂപ
- സ്വര്‍ണം ഗ്രാമിന് 7130 രൂപ
- പവന് 57040 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7130 രൂപയും പവന് 57040 രൂപയുമായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങള്‍ ആഗോളതലത്തില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ഭരണാധികാരിയെ അധികാരത്തില്‍നിന്ന് പുറംതള്ളിയത് വിപണികളെയും ബാധിക്കുന്നതാണ്.
18കാരറ്റ് സ്വര്‍ണവിലയിലും വ്യത്യാസമുണ്ടായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5885 രൂപയ്ക്കാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. അതേസമയം വെള്ളിവിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം.
ഉക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണാത്തതും ഇസ്രയേല്‍-ഹമാസ് യുദ്ധം നീളുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നുണ്ട്.